കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇത് സംബന്ധിച്ച് അദ്ദേഹം വാര്‍ത്ത പുറത്തുവിട്ടത്.

“ഇത് എലിസബത്ത് . എലി എന്ന് വിളിക്കും .ഏഴ് വർഷം മുൻപ് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മുതൽ എന്നെ സഹിക്കാൻ തുടങ്ങിയതാണ്. ദേ ഇപ്പൊ ജീവിത കാലം മുഴുവൻ സഹിച്ചോളാം എന്നും വാക്കു തന്നു . അത് കൊണ്ട് ഞങ്ങൾ വീട്ടുകാരോടൊക്കെ ആലോചിച്ചു ആ തീരുമാനം അങ്ങെടുത്തു . കല്യാണം . പണ്ടാരോ പറഞ്ഞ പോലെ ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook