മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളിയിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ബേസിൽ സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ സന്തോഷം എത്തിയിരിക്കുകയാണ്. 97 ലക്ഷം വിലമതിക്കുന്ന വോൾവോ എക്സ് സി 90 സ്വന്തമാക്കിയിരിക്കുകയാണ് ബേസിൽ. ഭാര്യ എലിസബത്തിനൊപ്പം ഷോറൂമിലെത്തിയാണ് ബേസിൽ കാർ സ്വീകരിച്ചത്.
മാധ്യമ പ്രവർത്തകൻ ബൈജു എൻ നായരാണ് ചിത്രങ്ങൾ പങ്കുവച്ചത്. “പ്രിയപ്പെട്ട മിന്നൽ ബേസിലിനും എലിസബത്തിനും വോൾവോ എക്സ് സി 90 യുടെ സുരക്ഷിതത്ത്വത്തിൽ സുരഭില, മംഗള യാത്ര നേരുന്നു” എന്നാണ് ബൈജു എൻ നായർ കുറിച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസകളറിയിച്ചിട്ടുണ്ട്.
ബേസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മിന്നൽ മുരളി’ പുറത്തിറങ്ങിയിട്ട് ഡിസംബർ 24 ാം തീയതി ഒരു വർഷമായി. സംവിധാനത്തിനു ഇടവേള കൊടുത്ത് അഭിനയത്തിലാണ് താരം ശ്രദ്ധ കേന്ദ്രകരിച്ചിരിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നിവയാണ് ബേസിലിന്റെ പുതിയ ചിത്രം.