കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റേയും ഭാര്യ എലിസബത്തിന്റേയും കിടിലന്‍ ഡബ്‌സ്മാഷ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പുതിയ ഹെയര്‍സ്റ്റൈലുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. ഇരുവരുടേയും ഡബ്‌സ്മാഷ് കലാപരിപാടിക്ക് കൈയ്യടിച്ച് സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്.

മിട്ടായി വേണമത്രേ മിട്ടായി

A post shared by Basil Joseph (@ibasiljoseph) on

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബേസില്‍ ജോസഫും എലിസബത്തും വിവാഹിതരായത്. എഴുവര്‍ഷം ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിന് പഠിക്കുമ്പോഴാണ് പ്രണയം ആരംഭിക്കുന്നത്.

നിരവധി ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ്, തിര എന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. 2015ലാണ് കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത്. പിന്നീട് 2017ല്‍ ഗോദയും. ഹോംലി മീല്‍സ്, കുഞ്ഞിരാമായണം, മായാനദി, റോസാപ്പൂ തുടങ്ങിയ ചിത്രങ്ങൡ അഭിനയിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ