അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിക്കുന്ന’ബഷീറിന്റെ പ്രേമലേഖനം’ എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു.

ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷിനോദ്, ഷംസീര്‍, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ