ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹത്തിന് ഒട്ടനവധി താരങ്ങളാണ് എത്തിയത്. ബിഗ് ബോസിലെ ശ്രീലക്ഷ്മിയുടെ സുഹൃത്തുക്കളും ബഷീർ ബാഷിയും ഭാര്യമാരുമാണ് ശ്രീലക്ഷ്മിയുടെ വിവാഹത്തിൽ അക്ഷരാർഥത്തിൽ തിളങ്ങിയത്.

ഇതിന്റെ ചിത്രങ്ങൾ ബഷീർ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബഷീറിന്റെ ഭാര്യയായ മഷൂറ തന്റെ യൂടൂബ് ചാനലിൽ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അർച്ചന സുശീലൻ, ദിയ സന, സാബു മോൻ തുടങ്ങിയവരും വിവാഹത്തിന് എത്തിയിരുന്നു.

View this post on Instagram

My Family Click – @saneesh_sanu – @disparo_media

A post shared by Basheer Bashi (@basheer_bashi) on

അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.

എറണാകുളത്ത് സേക്രഡ് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്ളാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു.

Read More: വിവാഹവേഷത്തിൽ അതിസുന്ദരിയായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി

“ഭക്ഷണവും ഡ്രൈവിങ്ങുമാണ് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും അതു തന്നെയാണ്. പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം. ജിജിന്റെ വീട്ടിലാണെങ്കിൽ എന്നെ ഒരു മകളെ പോലെയാണ് കാണുന്നത്. എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നെ ആദ്യമായി ദുബായ് കാണിക്കാൻ കൊണ്ടുപോകുന്നത് ജിജിന്റെ മമ്മിയും ഡാഡിയുമാണ്. വെക്കേഷൻ സമയത്ത് പത്തു ദിവസം ഞാൻ വിസിറ്റിങ് വിസയിൽ ദുബായിൽ വന്നു. അന്നു പ്രണയം പൂത്തുനിൽക്കുന്ന സമയമാണെങ്കിലും അതൊന്നും പുറത്തുകാണിക്കാൻ പറ്റില്ലല്ലോ. ആ പത്തുദിവസവും ജിജിൻ ദുബായിലെ വിവിധ രുചികൾ പരിചയപ്പെടുത്തി തന്നു,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook