scorecardresearch

Barroz OTT: ബറോസ് ഒടിടിയിലേക്ക്

Barroz Ott release: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 3ഡി ചിത്രം 'ബറോസ്' ഒടിടിയിലെത്തുന്നു, എവിടെ കാണാം?

Barroz Ott release: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 3ഡി ചിത്രം 'ബറോസ്' ഒടിടിയിലെത്തുന്നു, എവിടെ കാണാം?

author-image
Entertainment Desk
New Update
Barroz

Barroz Ott Release

Barroz Ott Release Date and Platform: മലയാളത്തിന്റെ സൂപ്പർ സ്റ്റാർമോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'ബറോസ്.' 3ഡിയിൽ ഒരുക്കിയ സിനിമ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ബിഗ് ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രത്തിന് വലിയ പ്രതികരണം നേടാനായിരുന്നില്ല. ഇപ്പോഴിതാ ഒടിടിയിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തികയാണ് ബറോസ്.

Advertisment

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം അഞ്ചു വർഷങ്ങൾക്കിപ്പുറമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്.

സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ശ്രീകര്‍ പ്രസാദ നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകിയിരിക്കുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം വിദേശ താരങ്ങളും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ചിത്രത്തിലുണ്ട്.

Barroz Ott: ബറോസ് ഒടിടി

Advertisment

ഡിസ്നിപ്ലസ് ഹോട് സ്റ്റാറിലൂടെയാണ് ബറോസ് ഒടിടിയിലെത്തുന്നത്. ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.

Read More

Mohanlal OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: