scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ആക്ഷൻ പറഞ്ഞും അഭിനയിച്ചും മോഹൻലാൽ; ബറോസ് പ്രൊമോ ടീസർ

ടീസറിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന രംഗങ്ങളും ബറോസ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന രംഗങ്ങളും കാണാം

mohanlal, barroz movie, barroz teaser, barroz shooting, barroz location photos, barroz shoot, mohanlal to turn director, Santosh sivan, മോഹൻലാൽ, സന്തോഷ് ശിവൻ, ബറോസ്, mohanlal directorial debut, mohanlal to turn director with barroz, actor mohanlal turning director, Indian express malayalam, IE malayalam

മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോ ടീസർ റിലീസ് ചെയ്തു.

ടീസറിൽ മോഹൻലാൽ സംവിധാനം ചെയ്യുന്ന രംഗങ്ങളും ബറോസ് എന്ന കഥാപാത്രമായി അഭിനയിക്കുന്ന രംഗങ്ങളും കാണാം. നായക കഥാപാത്രമായ ബറോസിനെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ത്രീഡി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. കോവിഡ് കാരണം ഇടക്ക് നിർത്തിവച്ച സിനിമയുടെ ചിത്രീകരണം ഡിസംബർ 26ന് പുനരാരംഭിച്ചിരുന്നു.

Also Read: പാമ്പ് കടിയേറ്റ സൽമാൻഖാന്റെ നില സാധാരണ ഗതിയിലെന്ന് പിതാവ്

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.

“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.

ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Barroz movie promo trailer mohanlal