10 വയസ്സുകാരനായ ബാലൻ 18 വയസ്സുകാരിയെ പ്രണയിക്കുന്ന ടെലിവിഷൻ സീരിയൽ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ‘പഹരെദാര്‍ പിയ കി’ എന്ന ഹിന്ദി സീരിയലിനെതിരെയാണ് വ്യാപകമായ പരാതികൾ ഉയര്‍ന്നത്. എന്നാൽ ഇതിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തേജസ്വി പ്രകാശ് തങ്ങളുടെ പരിപാടിയിൽ യാതൊരു പ്രശ്നവുമില്ലെന്നാണ് പറയുന്നത്. തങ്ങൾ ഈ സീരിയലിലൂടെ ഉയര്‍ത്തുന്നത് ‘പുരോഗമന’ ആശയമാണെന്നും നടി വാദിക്കുന്നു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

പെറ്റീഷൻ ഓൺ ചാര്‍ജ് ഡോട്ട് കോമിലൂടെയും സീരിയലിനെതിരെ പരാതികൾ ഉയർന്നു. സൃമ്തി ഇറാനിയോടാണ് ജനങ്ങൾ ഈ സീരിയൽ നിരോധിക്കണമെന്ന് ആവശ്യപ്പട്ടത്.


കടപ്പാട്: SET India

18 വയസ്സായ പെൺകുട്ടിയും 10 വയസ്സുകാരനായ ബാലനും തമ്മിൽ വിവാഹിതരാകുന്നതും അവരുടെ ഹണിമൂണുമൊക്കെയാണ് സീരിയലിൽ കാണിച്ചത്. എന്നാൽ അതിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുട്ടികളെ വഴി തെറ്റിക്കുന്ന തരത്തിലുള്ള ആശയങ്ങളാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ