വെയിലിൽ വിളറി; ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കിയേക്കും

ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തു

Shane Nigam, ഷെയ്ൻ നിഗം, Olu film, ഓള്, Olu release, Shane Nigam latest films, Shaji N Karun, ഷാജി എൻ കരുൺ, ഓള് റിലീസ്, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി. ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ താരം സഹകരിക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കി ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് പരാതി നല്‍കിയത്.

ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

Also Read: ജോബി ജോർജിന് മറുപടി റബ്ബ് തന്നോളും; ഇനിയൊന്നും പറയാനില്ലെന്ന് ഷെയ്ൻ നിഗം

അതേസമയം ജോബിയുടെ പരാതി ലഭിച്ചെന്ന് നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കി. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് ലഭിച്ചേക്കും.

Also Read: പടച്ചോൻ ഉണ്ട്ട്ടാ; അന്ന് ഔട്ടാക്കിയ പാട്ടിന് കയ്യടി നേടി ഷെയ്ൻ നിഗം

ഷെയ്നിനെ അന്വേഷിച്ച് ഫോൺ ചെയ്ത സംവിധായകൻ ശരതിന് ഒരു ശബ്ദ സന്ദേശമാണ് ലഭിച്ചത്. “ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണ്, പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ, അപ്പോൾ അനുവഭിച്ചോളും. ശരതിന്റെ വാശി വിജയിക്കട്ടെ.” ഇങ്ങനെയാണ് ശബ്ദ സന്ദേശം പറയുന്നത്.

ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെയും സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും ചിത്രീകണം തുടരാൻ തീരുമാനിക്കുകയായിരുന്നു. ജോബി സെറ്റിലെത്തില്ലെന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ban against shane nigam in malayalam cinema veyil movie joby george complaint

Next Story
തൊണ്ണൂറുകളിലെ ബോളിവുഡ് സുന്ദരിമാരെ പോലെയാവണോ? ഇതാ, സോനത്തിന്റെ ബ്യൂട്ടി ടിപ്സ്- വീഡിയോSonam Kapoor, സോനം കപൂർ, സോനം കപൂർ വീഡിയോ, Sonam Kapoor Video, Sonam Kapoor photo, Sonam Kapoor beauty tips, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com