മെസി എന്ന ഇതിഹാസത്തെ ലോകം വാഴ്ത്തുന്ന നിമിഷങ്ങളിലൂടെയാണ് ഫുട്ബോൾ ആസ്വാദകർ കടന്നുപോകുന്നത്. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പടിച്ചപ്പോൾ ടീമിന്റെ വിജയം ആഘോഷമാക്കിയതിനൊപ്പം മെസി എന്ന വ്യക്തിയും ആഘോഷിക്കപ്പെട്ടു. ഫൈനൽ മത്സരത്തിനു ശേഷം താൻ വേൾഡ് കപ്പിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മെസി കപ്പു ഉയർത്തുന്നതു കാണാനുള്ള ആഹ്ളാദം ആരാധകരിൽ വർധിച്ചത്. വലിയ ആരാധകവൃന്ദമുള്ള ഈ താരത്തെ നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവരാണ് ഫുട്ബോൾ പ്രേമികൾ.
സിനിമാതാരം ബാലു വർഗീസിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ബാലുവിനൊപ്പം നിൽക്കുന്ന താരം ആരെന്ന് കൺഫ്യൂഷനിലാണ് ആരാധകർ. മെസിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിൽ അത് മെസിയുടെ അതേ മുഖചായയുള്ള ഒരു ആർടിസ്റ്റാണ്. ‘ആനപറമ്പിലെ മെസിയോടൊപ്പം’ എന്നതാണ് അടികുറിപ്പ്. ആനപറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിലെ താരമാണെന്നാണ് വ്യക്തമാകുന്നത്.
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ചാൾസ് എന്റർപ്രൈസസ്’ ആണ് ബാലുവിന്റെ പുതിയ ചിത്രം. ഉർവശി, ബാലു വർഗീസ്, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.