ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നു; സന്തോഷം പങ്കുവച്ച് നടൻ ബാലു വർഗീസ്

പുതുവര്‍ഷത്തില്‍ പുതിയ വിശേഷം പങ്കുവയ്ക്കുകയാണ് ബാലുവും എലീനയും

Balu Varghese, Balu Varghese wedding photos,Balu Varghese wife, Balu Varghese wedding video, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം, ie malayalam, ഐഇ മലയാളം, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. ഇപ്പോഴിതാ, ജീവിതത്തിലേക്ക് കൂട്ടായി ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിലാണ് ഇരുവരും. ബാലു വർഗീസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

നിറവയറുമായി നില്‍ക്കുന്ന എലീനയ്ക്കരികിലുള്ള ചിത്രമാണ് ബാലു പങ്കുവച്ചത്. ദുബായില്‍ നിന്നുള്ളതാണ് ചിത്രം. 2021 മേയിലാണ് കുഞ്ഞതിഥി എത്തുകയെന്നും ബാലു കുറിക്കുന്നു.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

Read more: നടൻ ബാലു വർഗീസിന്റെ വിവാഹചിത്രങ്ങൾ

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Balu varghese and alina announces their baby arrival

Next Story
‘വരുന്നിടത്തു വച്ച് കാണാം ആന്റണി’; ലാലിന്റെ വാക്കുകൾ തന്നെ പിടിച്ചു നിർത്തിയെന്ന് ആന്റണി പെരുമ്പാവൂർMohanlal, Drishyam 2, Drishyam 2 Release, Drishyam 2 OTT Release, Drishyam 2 Prime, Drishyam 2 Amazon Prime, Drishyam 2 Amazon Prime Video, Drishyam 2 Amazon, Drishyam 2 Prime Video, Drishyam 2 Amazon Video, Amazon Prime Video, Amazon Prime, Amazon Video, Prime Video,മോഹൻലാൽ, ദൃശ്യം 2, Jeetu Joseph, ആമസോൺ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express