Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

മകന്റെ പേര് വെളിപ്പെടുത്തി ബാലു വർഗീസ്; ചിത്രങ്ങൾ

മകനൊപ്പമുള്ള ചിത്രങ്ങളും ബാലു ഷെയർ ചെയ്തിട്ടുണ്ട്

Balu Varghese, Aileena Catherin, Balu Varghese son name, Ezekiel Amy Varghese, Balu Varghese blessed with a baby boy, Balu Varghese photos, Balu Varghese wife, ബാലു വർഗീസ്, Aileena Catherin, Aileena Catherin pregnent, എലീന കാതറിൻ, Balu Varghese engage, ബാലു വർഗീസ് വിവാഹ നിശ്ചയം

അടുത്തിടെയാണ് തനിക്കും എലീനയ്ക്കും ഒരു ആൺകുഞ്ഞ് പിറന്ന സന്തോഷം നടൻ ബാലു വർഗീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ, മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ബാലു. മകനൊപ്പമുള്ള ചിത്രങ്ങളും ബാലു ഷെയർ ചെയ്തിട്ടുണ്ട്.

എസികീൽ എമി വർഗീസ് എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ദൈവത്തിന്റെ ശക്തി എന്നാണ് ഹീബ്രൂ ഭാഷയിലുള്ള ഈ പേരിന്റെ​ അർത്ഥം.

2019 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും ബാലു പങ്കുവച്ചിരുന്നു.

Read more: ബേബി ഷവർ ആഘോഷമാക്കി എലീനയും ബാലുവും; ആശംസകൾ നേർന്ന് ആസിഫ് അലി

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

‘അയാൾ ഞാനല്ല’ എന്ന സിനിമയിൽ എലീന അഭിനയിച്ചിട്ടുണ്ട്. ഇതിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘വിജയ് സൂപ്പറും പൗർണമിയും’ എന്ന ചിത്രത്തിൽ എലീനയും ബാലുവും ഒന്നിച്ച് അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Balu varghese and aileena catherin amon son ezekiel amy varghese photos

Next Story
ദിവ്യ പാടിയ പാട്ട് പരിചയപ്പെടുത്തി വിനീത്Vineeth Sreenivasan, Vineeth Sreenivasan wife, Divya Vineeth song, Saras movie song, Saras film, Saras film songs,Vineeth Sreenivasan wife divya, vineeth sreenivasan divya photos, വിനീത് ശ്രീനിവാസന്‍, vineeth Sreenivasan son, വിനീത് ശ്രീനിവാസന്റെ മകൻ, vineeth sreenivasan wife, Vineeth Sreenivasan daughter, vineeth sreenivasan, sreenivasan, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express