ആദ്യ നായിക, അത്രമേല്‍ പ്രിയപ്പെട്ടവള്‍; ശോഭയെ ഓര്‍ത്ത് ബാലചന്ദ്ര മേനോന്‍

‘ഉത്രാടരാത്രി’ക്കായി വാണി ജയറാം പാടിയ ‘മഞ്ഞു പൊഴിയുന്നു .മാമരം കോച്ചുന്നു …’ എന്ന ബിച്ചു തിരുമല എഴുതിയ വരികൾ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാൽ നിന്റെ ‘പിണക്കവും കുണുക്കവും’ എനിക്കു സ്വന്തം…!

Shobha, Shobha memories, Shobha songs, Shobha films, ശോഭ, Indian express malayalam, IE Malayalam, Shoba, Shoba old actress, Shoba balu mahendra, Shoba mahendra, Shoba death, Shoba suicide, Shoba death mystery, ശോഭ

“സ്‌റ്റാർ ഹോട്ടലിലെ ഊണ് അല്ല, മറിച്ചു ഇലയിൽ വിളമ്പിയ പുന്നെല്ലിന്റെ ചോറിൽ തൈര് ഒഴിച്ച്, കാന്താരി മുളക് ‘ഞെവടി’ കഴിക്കുന്ന സുഖമാണ് കെ.പി.എ.സി ലളിതയുടെ ‘കുണുക്കമുള്ള’ സംസാരം കേൾക്കാൻ എന്ന് ഞാൻ പണ്ടു പറഞ്ഞത് ഓർത്തു പോകുന്നു.

എന്നാൽ ആ ‘കുണുക്കം’ ആദ്യം കേട്ടത് ‘ഉത്രാടരാത്രി’ എന്ന എന്റെ ആദ്യ ചിത്ര നായിക ശോഭയിൽ നിന്നാണ്. കേൾക്കാൻ ഇമ്പമുള്ള ‘പിണക്കവും കുണുക്കവും…’

ചന്നം പിന്നം പെയ്യുന്ന മഴ നനഞ്ഞു മദിരാശി അരുണാചലം സ്റ്റുഡിയോയിൽ അവൾ എന്റെ റെക്കോർഡിങ്ങിനു വന്നത് ഇന്നലെ എന്ന പോലെ…

ശങ്കരാടി ചേട്ടനാണ് എന്നാണ് എന്റെ ഓർമ്മ , ശോഭയുടെ ദേഹവിയോഗം ‘ഇഷ്ട്ടമാണ് പക്ഷേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ സെറ്റിൽ അറിയിച്ചത് . അതും ഇന്നലെ എന്ന പോലെ…

നീണ്ട നാല്പത്തിയൊന്നു വർഷങ്ങൾ… പക്ഷേ ഒന്നുണ്ട്… നീ എന്റെ ആദ്യ നായികയാണ്… അതു കൊണ്ട് തന്നെ നീ എനിക്ക് പ്രിയപ്പെട്ടവളാണ്…

‘ഉത്രാടരാത്രി’ക്കായി വാണി ജയറാം പാടിയ ‘മഞ്ഞു പൊഴിയുന്നു .മാമരം കോച്ചുന്നു …’ എന്ന ബിച്ചു തിരുമല എഴുതിയ വരികൾ കേട്ട് കണ്ണു അറിയാതെ ഒന്നടച്ചു പോയാൽ നിന്റെ ‘പിണക്കവും കുണുക്കവും’ എനിക്കു സ്വന്തം…!

എല്ലാം കഴിഞ്ഞുവെങ്കിലും ഒരു കാര്യം കൂടി പറയാതെ വയ്യ… നിന്നെ നീ അറിയാതെ സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാൾ കൂടി ‘ഉത്രാടരാത്രിയി’ൽ ഉണ്ടായിരുന്നു. രവി മേനോൻ.

Shobha, Shobha memories, Shobha songs, Shobha films, ശോഭ, Indian express malayalam, IE Malayalam, Shoba, Shoba old actress, Shoba balu mahendra, Shoba mahendra, Shoba death, Shoba suicide, Shoba death mystery, ശോഭ
ചിത്രം. ബാലചന്ദ്ര മേനോന്‍/ഫേസ്ബുക്ക്‌

ഒരു അഭിനേത്രി എന്ന നിലയിൽ ഒരുപാട്, രവി മേനോനെപ്പോലെ തന്നെ ഈ ലോകം നിന്നിൽ നിന്നും പ്രതീക്ഷിച്ചു. നിന്നെപ്പറ്റി പറയുമ്പോഴെല്ലാം അയാൾക്ക് ആയിരം നാവായിരുന്നു. തനിക്കു ഷൂട്ട് ഇല്ലെങ്കിലും നീ അഭിനയിക്കുന്ന രംഗങ്ങൾ കാണാൻ രവി എനിക്ക് കമ്പനി തരുന്നു എന്ന വ്യാജേന സെറ്റിൽ ഊണും ഉറക്കവും കളഞ്ഞു കാത്തിത്തിരിക്കുമായിരുന്നു.

രവിയും പോയി… ഒരിക്കൽ ഞാൻ മുഖത്തടിച്ചതു പോലെ ചോദിച്ചു, ‘സത്യം പറ രവി… നിങ്ങൾക്ക് ശോഭയെ അത്രക്കുമിഷ്ടമാണോ?’ ഒരു സെക്കന്റ് ആലോചിക്കാതെ രവി പറഞ്ഞു. ‘ഇഷ്ടമാണ് ബാലൂ… പക്ഷേ…

ആ ‘പക്ഷേ’യിൽ എല്ലാം ഉണ്ട്…”

സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഇന്ന് ഫേസ്ബൂക്കില്‍ കുറിച്ച വരികളാണിവ. ചുരുങ്ങിയ കാലം സിനിമാ ലോകത്ത് നിറഞ്ഞു നിന്ന, തന്റെ അഭിനയ പ്രതിഭ കൊണ്ട് ഏവരെയും വിസ്മയിപ്പിച്ച്, അത്ര തന്നെ തിടുക്കത്തില്‍ മറഞ്ഞ ശോഭ എന്ന അഭിനേത്രിയുടെ ഓര്‍മ്മദിനവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ബാലതാരമായി സിനിമയില്‍ എത്തിയ ശോഭ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ‘ഉത്രാട രാത്രി’ എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്. ‘ശാലിനി എന്റെ കൂട്ടുകാരി,’ ‘ഉള്‍ക്കടല്‍,’ ‘രണ്ടു പെണ്‍കുട്ടികള്‍’ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ‘പശി’ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 17-ആം വയസ്സിൽ 1980 മേയ് 1 ന്, ആത്മഹത്യ ചെയ്തു.

Read Here: ശോഭ എന്ന അതിഗൂഢ സുസ്മിതക്കാരി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Balachandra menon remembers shoba on her death anniverary

Next Story
എന്നെ സിനിമയിലേക്ക് എത്തിച്ച ആ റഷ്യൻ ഷോട്ട്; കെ വി ആനന്ദിനെ ഓർത്ത് സൂര്യKV Anand, KV Anand death, KV Anand suriya, കെ വി ആനന്ദ്, സൂര്യ, suriya KV Anand films, KV Anand celeb trobites, KV Anand tributes social meida, KV Anand dead, KV Anand news, KV Anand director, celebs tribute for KV Anand
The moderation of comments is automated and not cleared manually by malayalam.indianexpress.com