scorecardresearch

ആ സിനിമയും എൻ്റെ കഥാപാത്രവും ഓർക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം; ശ്രദ്ധേയമായി ബാലചന്ദ്രമേനോന്റെ പോസ്റ്റ്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്

author-image
Entertainment Desk
New Update
Balachandra Menon Post FI

'മേലേവാര്യത്തെ മാലാഖക്കുട്ടികൾ' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്ന് | ഫൊട്ടോ: ഇൻസ്റ്റഗ്രാം

സംവിധാനം, തിരക്കഥ, അഭിനയം, ഗാനരചന, സംഗീതം എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സിനിമകൾ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച വ്യക്തി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളുടെ തീവ്രതയും നർമ്മവും കലർന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സാധാരണക്കാരായ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്.

Advertisment

Also Read: പ്രണവിനെ പേടിപ്പിച്ച പുതപ്പിനടിയിലെ 'പ്രേതം' ഡെലൂലു അല്ലേ? വൈറലായി ട്രോൾ

'ഏപ്രിൽ 18', 'കാര്യം നിസ്സാരം', 'വിവാഹിതരേ ഇതിലേ ഇതിലേ' തുടങ്ങിയ ചിത്രങ്ങൾ ഇന്നും മലയാളി കുടുംബങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നു.

മലയാള സിനിമയ്ക്ക് നിരവധി പ്രതിഭകളെ സമ്മാനിച്ച ക്രെഡിറ്റ് ബാലചന്ദ്രമേനോന് അവകാശപ്പെട്ടതാണ്. ശോഭന, പാർവ്വതി, മണിയൻപിള്ള രാജു, കാർത്തിക, ആനി, നന്ദിനി തുടങ്ങിയ മുൻനിര നടിനടന്മാർ അദ്ദേഹത്തിന്റെ കൈപിടിച്ചാണ് സിനിമയിലേക്ക് എത്തിയത്.

Also Read: ദൃശ്യം 3 എപ്പോൾ എത്തും? വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

ഇപ്പോഴിതാ ബാലചന്ദ്രമേനോൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധേയമായിരിക്കുന്നത്. 2000ത്തിൽ പുറത്തുവന്ന 'മേലേവാര്യത്തെ മാലാഖക്കുട്ടികൾ' എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

"പല്ലവി ഇന്റർനാഷണലിന്റെ ബാനറിൽ തുളസീദാസ് സംവിധാനം ചെയ്ത് രാജൻ കിരിയത്ത് തിരക്കഥയെഴുതി 2000-ൽ പുറത്തിറങ്ങിയ മേലേവരിയത്തെ മാലാഖക്കുട്ടികൾ എന്ന ചിത്രത്തിലെ കഥാപാത്രമാണിത്... രമേശൻ നായർ - ബേണി ഇഗ്നേഷ്യസ് കോംബോ...

പലർക്കും ആ സിനിമയും എന്റെ കഥാപാത്രവും ഓർമ്മയുണ്ടെന്ന് കേട്ടതിൽ സന്തോഷം..." എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

Also Read: കൗതുകങ്ങളുടെ സർവ്വം മായ; നിവിൻ പോളിക്കൊപ്പം സ്ക്രീനിലെത്തിയത് 7 സംവിധായകർ

ഗീത, അഭിരാമി, ജോമോൾ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പല്ലവി ഇന്രർനാഷണലിൻ്റെ ബാനറിൽ പി. സജിത് കുമാർ നിർമ്മാണം ചെയ്ത ചിത്രമാണ് മേലേവാര്യത്തെ മാലാഖക്കുട്ടികൾ. ചിത്രത്തിലെ  "മുത്തോല കൊട്ടാരം... പത്ത് പറ പത്തായം" എന്നു തുടങ്ങുന്ന പാട്ട് ഇന്നും മലയാളികൾക്കിടയിൽ ഗൃഹാതുരത ഉണർത്തുന്നതാണ്. 

Read More: ഖിഡ്കി ഗാവ് നായിക ഭാനു പ്രിയംവദ വിവാഹിതയാവുന്നു; ചിത്രങ്ങൾ

Balachandramenon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: