സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കുകയാണ് കലാലോകം മുഴുവനും. ചെയ്തു തീര്‍ക്കാന്‍ ഇനിയും ഒട്ടേറെ ബാക്കിയാക്കിയാണ് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും പ്രതികരണങ്ങള്‍ വെളിവാക്കുന്നു.

അമിതാഭ് ബച്ചനെപ്പോലും അത്ഭുതപ്പെടുത്തിയ ബാലഭാസ്‌കറിന്റെ സംഗീതത്തെക്കുറിച്ചാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ബാലഭാസ്‌കറിനെ ഉള്‍ക്കൊള്ളിച്ച് മുംബൈയില്‍ സംഗീത പരിപാടി നടത്താന്‍ ആലോചിക്കുകയായിരുന്നു ബച്ചനെന്നും എന്നാല്‍ ആ ആഗ്രഹം ഇനി നടക്കില്ലെന്ന് അദ്ദേഹത്തോട് പറയാന്‍ തനിക്ക് വയ്യെന്നും ശ്രീകുമാര്‍ മേനോന്‍ കുറിച്ചു.

മകള്‍ ജാനിയെ തനിച്ചാക്കാന്‍ വയ്യാതെ ബാലഭാസ്‌കര്‍ പോകുമ്പോള്‍ തന്റെ പ്രാര്‍ത്ഥനകള്‍ മുഴുവന്‍ ലക്ഷ്മിക്കുവേണ്ടിയാണെന്നും ലോകത്തെ മുഴുവന്‍ ശക്തികളും ലക്ഷ്മിക്ക് ശക്തി പകരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരുവര്‍ഷം മുമ്പ് കുവൈറ്റില്‍ വച്ചു നടന്ന സംഗീത നിശയില്‍ ബാലഭാസ്‌കറിന്റെ പ്രകടനം കണ്ട് അദ്ദേഹം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. അദ്ദേഹം ഒരു യഥാര്‍ത്ഥ ജീനിയസാണെന്നും മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ ബാലഭാസ്‌കറിനെ ക്ഷണിക്കുമെന്നും ബച്ചന്‍ അന്ന് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook