/indian-express-malayalam/media/media_files/uploads/2018/10/balabhaskar-3.jpg)
അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന് കലാകേരളം വിട നല്‍കി. ഔദ്യോഗിക ബഹുമതികളോടെ ബാലഭാസ്‌കറിന്റെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. തുടക്കം മുതല്‍ ബാലുവിന്റെ സുഹൃത്തുക്കളും പ്രശസ്ത സംഗീതജ്ഞരുമായ സ്റ്റീഫന്‍ ദേവസിയും ശിവമണിയും ഓരോ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നു.
നിരവധി സ്റ്റേജ് പരിപാടികള്‍ ഒരുമിച്ച് അവതരിപ്പിച്ച ഇവര്‍ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. മരിക്കുന്നതിന് മുമ്പ് ബാലഭാസ്‌കര്‍ അവസാനം സംസാരിച്ചതും സ്റ്റീഫനോടായിരുന്നു. ഐസിയുവില്‍ വച്ച് അവസാനം സ്റ്റീഫന്‍ ബാലുവിനോട് സംസാരിച്ചത് വരാനിരിക്കുന്ന പരിപാടികളെ കുറിച്ചായിരുന്നു.
പരിപാടികള്‍ക്കായി വേദിയിലേക്ക് കയറുന്നതിനു മുമ്പ് തങ്ങള്‍ പരസ്പരം കൈകോര്‍ത്തു പിടിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഓര്‍മ്മച്ചിത്രം സ്റ്റീഫന്‍ ദേവസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.
Rest in peace @iambalabhaskar …The music family will miss you
— A.R.Rahman (@arrahman) October 2, 2018
ഇന്നലെ യൂണിവേഴ്‌സിറ്റി കോളേജിലും പിന്നീട് കലാഭവന്‍ തിയേറ്ററിലും ബാലഭാസ്‌കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിരുന്നു. കലാഭവനില്‍ വച്ച് തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനായി സ്റ്റീഫന്‍ കീബോര്‍ഡില്‍ സംഗീതാഞ്ജലി അര്‍പ്പിച്ചിരുന്നു.
Praying for the soul of Balu and Tejeswani. #Balabhaskarpic.twitter.com/HpFveaZvGp
— K S Chithra (@KSChithra) October 2, 2018
Very sad. Very unfair! Just not able to come to terms with it. Our dearest #Balabhaskar has left us ... deeply saddened.. a very sad day for music ... our prayers are with the family
— Shankar Mahadevan (@Shankar_Live) October 2, 2018
ബാലഭാസ്‌കര്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാകാതെ പകച്ചിരിക്കുകയാണ് സംഗീത ലോകവും. ബാലുവിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് കെ.എസ് ചിത്ര ട്വിറ്ററില്‍ കുറിച്ചു. ബാലുവിന്റെ വിയോഗം തനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നായിരുന്നു ശങ്കര്‍ മഹാദേവന്റെ പ്രതികരണം. സംഗീത കുടുംബത്തില്‍ ബാലഭാസ്‌കറിന്റെ ശൂന്യത എന്നുമുണ്ടാകുമെന്നായിരുന്നു എ ആര്‍ റഹ്മാന്റെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us