പ്രിയ സുഹൃത്തും സഹോദരതുല്യനുമായിരുന്ന ബാലഭാസ്കറിന് പാട്ടു പാടികൊണ്ട് അന്തിമോപചാരം അർപ്പിക്കുകയാണ് മഞ്ജരി. ബാലഭാസ്കർ സംഗീത സംവിധാനം നിർവ്വഹിച്ച ‘മോക്ഷം’ എന്ന ചിത്രത്തിലെ ‘മയ്യണികണ്ണേ, ഉറങ്ങുറങ്ങ്’ എന്നു തുടങ്ങുന്ന ഗാനമാണ് അവസാന സമർപ്പണമായി മഞ്ജരി പാടിയത്.

“ശ്രീ ബാലഭാസ്കർ സംഗീതസംവിധാനം നിർവ്വഹിച്ച ‘മോക്ഷ’ത്തിലൂടെയാണ് എന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ എനിക്ക് പാടാൻ സാധിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ അദ്ദേഹത്തിന്റെ സംഗീതം ഞാനെന്നും ആസ്വദിച്ചിട്ടേയുള്ളൂ. ബാലുചേട്ടൻ ഈ ലോകത്തോട് വിടപറയുന്ന ഈ സമയം, മോക്ഷത്തിലെ ആ ഗാനം തന്നെ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി കിട്ടാൻ പ്രാർത്ഥിച്ചുകൊണ്ട് സമർപ്പിക്കുന്നു,” വേദനയോടെ മഞ്ജരി പറയുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook