വയലനിസ്റ്റ് ബാലഭാസ്കറും കുടുംബവും കാറപകടത്തിൽ പെട്ടു എന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാലോകവും മലയാളികളും കേട്ടത്. ബാലഭാസ്കറിന്റെ മകൾ രണ്ടു വയസ്സുകാരി തേജസ്വിനിയുടെ വിയോഗം ഏൽപ്പിച്ച സങ്കടത്തിലും ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും തിരിച്ചുവരവിനായി പ്രാർത്ഥിക്കുകയാണ് സിനിമാപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമെല്ലാം. നട്ടെല്ലിനു പരുക്കേറ്റ ബാലഭാസ്കറിനെയും ഭാര്യയേയും ഡ്രൈവറെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ 4.30 ഓടെ തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Prayers to dear Bala anna and his wife
God is with you #balabhaskar #prayers pic.twitter.com/ofGQBJCPp0— Manjunath NS (@Manju_Drums) September 25, 2018
Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ