scorecardresearch

ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്, എന്റെ ഓണം നശിപ്പിച്ചു: വൈറൽ ഡയലോഗിനു പിന്നാലെ പ്രതികരണവുമായി ബാല

‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ’ എന്ന ബാലയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ വൈറലാക്കിയത് ടിനി ടോം ആയിരുന്നു

ടിനിയെ കൊല്ലാനുള്ള ദേഷ്യമുണ്ട്, എന്റെ ഓണം നശിപ്പിച്ചു: വൈറൽ ഡയലോഗിനു പിന്നാലെ പ്രതികരണവുമായി ബാല

‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ’- സമീപകാലത്ത് സോഷ്യൽ മീഡിയ ഏറ്റുപിടിച്ച വൈറൽ ഡയലോഗുകളിൽ ഒന്നാണിത്. ആ ഡയലോഗിനൊപ്പം തന്നെ നടൻ ബാലയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. രമേഷ് പിഷാരടി അവതരിപ്പിക്കുന്ന ‘ഫൺസ് അപോൺ എ ടൈം’ എന്ന സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടയിൽ നടൻ ടിനി ടോം ബാലയുമായി ബന്ധപ്പെട്ട രസകരമായൊരു അനുഭവം പങ്കുവച്ചതോടെയാണ് ബാലയും ബാലയുടെ ‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ’ ഡയലോഗും വൈറലായത്. വീഡിയോ ശ്രദ്ധ നേടിയതോടെ നിരവധി ട്രോളുകളും പുറത്തിറങ്ങി.

ടിനിയുടെ ആ അവതരണവും വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിന്നുണ്ടായ പ്രതികരണവും തനിക്കത്ര ഇഷ്ടമായില്ലെന്ന് തുറന്നു പറയുകയാണ് ബാല. റിപ്പോർട്ടർ ടിവിയുടെ വാർത്താപൂക്കളം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് വൈറൽ ഡയലോഗിനെ കുറിച്ച് ബാല പ്രതികരിച്ചത്. ടിനി ടോം തന്നെയായിരുന്നു പരിപാടിയുടെ അവതാരകൻ. പബ്ലിക്കായി ബാലയോട് ക്ഷമ ചോദിച്ചുകൊണ്ടാണ് ടിനി ബാലയുടെ പ്രതികരണം തേടിയത്.

“ഇതെല്ലാം കാണുമ്പോൾ എനിക്കത്ര സന്തോഷമില്ല. നേരിട്ട് കാണുമ്പോൾ നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. നിങ്ങൾ കത്തിയെടുത്ത് കുത്തിയതിന് ഞാൻ ട്രീറ്റ്മെന്റ് ചെയ്തോണ്ടിരിക്കുകയാണ്. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. സൈബർ ആക്രമണം എനിക്കെതിരെയാണ് വന്നത്,” ബാല പറഞ്ഞു.

“ഈ ഓണം ഞാൻ ചെന്നൈയിൽ നിൽക്കാനാണ് തീരുമാനിച്ചത്. ഫേസ്ബുക്കിൽ ഞാനിപ്പോൾ എല്ലാവർക്കും ഓണാശംസകൾ എന്നു പറഞ്ഞാൽ ‘നാന്, പ്രിതിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേനാൻ, ലൈം ടീ’ എന്നാണ് എനിക്ക് കിട്ടാൻ പോവുന്നത്. അതുകൊണ്ട് ഞാനിവിടെ ചെന്നൈയിൽ തന്നെ ഇരിക്കുകയാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോംസിന് വളരെ വളരെ നന്ദി. ഞാൻ അടുത്ത കൊല്ലം ഓണത്തിന് ടിനി ടോമിനെ പോലെ മിമിക്രി ചെയ്ത് നിങ്ങളുടെ ഓണം കുളമാക്കും,” ചിരിയോടെയും പരിഭവത്തോടെയുമായിരുന്നു ബാലയുടെ മറുപടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bala s reply to trolls tini tom ramesh pisharody viral dialogue