ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററുകളിൽ പടയോട്ടം തുടങ്ങിയതോടെ റെക്കോർഡുകളുടെ കോട്ടകളും തകർന്ന് വീഴുന്നു. ആദ്യ ദിനം 108 കോടി രൂപയാണ് ബാഹുബലി ദി കൺക്ലൂഷൻ വാരിയിരിക്കുന്നത്. ബോക്സ് ഓഫീസിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രം ആദ്യദിനം തന്നെ 100 കോടിയിലധികം വാരിക്കൂട്ടുന്നത്. അതേസമയം, കേരളത്തിൽ നിന്നും 4 കോടിയാണ് ബാഹുബലി 2 വിന് ലഭിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Read More: ഒറ്റവാക്ക് ‘രാജമൗലിയും സംഘവും ലോകത്തിന്റെ മനം കവർന്നു’ – ബാഹുബലി 2വിന്റെ റിവ്യൂ വായിക്കാം

ബാഹുബലി ആദ്യഭാഗം ആദ്യദിനം സ്വന്തമാക്കിയത് 50 കോടിയായിരുന്നു. മറ്റു റെക്കോർഡുകളും ബാഹുബലി 2 സ്വന്തമാക്കിയിട്ടുണ്ട്. ബാഹുബലി 2 ഹിന്ദി പതിപ്പ് 35 കോടിയാണ് വാരിക്കൂട്ടിയത്. തെലുങ്കു പതിപ്പ് 45 കോടിയും, തമിഴ് പതിപ്പ് 14 കോടിയും, കർണ്ണാടകയിൽ നിന്ന് 10 കോടി രൂപയുമാണ് ബാഹുബലി നേടിയിരിക്കുന്നത്.

Read More: ബാഹുബലി 2 കണ്ടിറങ്ങിയവർക്ക് പറയാൻ ഒന്നുമാത്രം ‘അതിഗംഭീരം’

ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രം ബാഹുബലി 2 ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. പ്രഭാസ്, തമന്ന, അനുഷ്ക, സത്യരാജ്, റാണാഗുപ്ത, നാസർ, രമ്യാകൃഷ്ണൻ തുടങ്ങിയവരാണു ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ