സംവിധായകൻ എസ്എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു

“മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കുന്നു. ആന്റിബോഡികൾ വികസിക്കാൻ കാത്തിരിക്കുന്നു, അപ്പോൾ ഞങ്ങൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയും,” സംവിധായകൻ പറഞ്ഞു

SS Rajamouli, bahubali 2, SS Rajamouli, SS Rajamouli coronavirus, SS Rajamouli covid, Rajamouli, Rajamouli coronavirus, Rajamouli covid, രാജമൗലി, എസ്എസ് രാജമൗലി, കോവിഡ്, രൗദ്രം രണം രുധിരം,ie malayalam, ഐഇ മലയാളം

ഹൈദരാബാദ്: ചലച്ചിത്ര സംവിധായകൻ എസ്എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് -19 സ്ഥിരീകരിച്ചു. ‘ബാഹുബലി’യുടെ സംവിധായകനായ രാജമൗലി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. താനും കുടുംബവും ഹോം ക്വാറന്റൈനിലാണെന്നും രാജമൗലി അറിയിച്ചു.

“എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും ഏതാനും ദിവസം മുൻപ് നേരിയ പനി വന്നിരുന്നു. അത് പിന്നീട് കുറഞ്ഞു. എന്നാലും പരിശോധിച്ചു. ഫലം വന്നപ്പോൾ ഇന്ന് കോവിഡ് പോസിറ്റീവായി കാണിക്കുന്നു. ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരം ഞങ്ങൾക്ക് ഹോം ക്വാറൻറൈനിലേക്ക് മാറി,” രാജമൗലി പറഞ്ഞു. നേരിയ രോഗലക്ഷണം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഒറ്റയ്ക്കൊരു മുറിയില്‍, തന്നോട് തന്നെ സംസാരിച്ച്; കോവിഡ്‌ കാലമോര്‍ത്ത് സുമലത

“ഞങ്ങൾക്കാർക്കും ലക്ഷണങ്ങളൊന്നുമില്ല, സുഖമായിരിക്കുന്നുണ്ട്, പക്ഷേ എല്ലാ മുൻകരുതലുകളും നിർദേശങ്ങളും പാലിക്കുന്നു… ആന്റിബോഡികൾ വികസിപ്പിക്കാൻ കാത്തിരിക്കുന്നു, അപ്പോൾ ഞങ്ങൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയും,” അദ്ദേഹം കുറിച്ചു.

സംവിധായകന്റെ ട്വീറ്റുകൾക്ക് തൊട്ടുപിന്നാലെ, നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും എസ്എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിച്ചു.

“ഉടൻ സുഖം പ്രാപിക്കുക. സർ വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു,” സംഗീത സംവിധായകൻ എസ് തമൻ ട്വീറ്റ് ചെയ്തു. “ഒന്നും സംഭവിക്കില്ല, സർ എല്ലാ ദിവസവും നല്ല ഭക്ഷണം കഴിക്കുക,  വിശ്രമിക്കുക, വിഷമിക്കാതെയിരിക്കുക, നല്ല ഉറക്കവും വേണം,” നിർമ്മാതാവ് ബാൻഡ്‌ല ഗണേഷ് എഴുതി.

Read more: ‘ഇത് ശരിയല്ല,’ കോവിഡ് ചികിത്സയ്ക്കിടെ നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് അമിതാഭ് ബച്ചൻ

“ഈ വാർത്ത കേട്ടതിൽ ദുഃമുണ്ട്. ദയവായി ശ്രദ്ധിക്കുക,  ഉടൻ സുഖം പ്രാപിക്കട്ടെ, ” നടൻ ജഗപതി ബാബു പറഞ്ഞു.

ജൂനിയർ എൻ‌ടി‌ആർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവർ അഭിനയിച്ച രൗദ്രം രണം രുധിരം (ആർ‌ആർ‌ആർ) ആണ് എസ്‌എസ് രാജമൗലിയുടെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. കോവിഡ് കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് സ്തംഭിച്ചിരിക്കുകയാണ്.

Read More: SS Rajamouli, family members test positive for coronavirus

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bahubali director ss rajamouli coronavirus positive covid

Next Story
പുതിയ രൂപഭാവത്തിൽ സുരഭി; ചിത്രങ്ങൾsurabhi lakshmi, surabhi lakshmi photos
The moderation of comments is automated and not cleared manually by malayalam.indianexpress.com