scorecardresearch

Bad Girl OTT: ബാഡ് ഗേൾ ഒടിടിയിലെത്തി, എവിടെ കാണാം?

Bad Girl OTT: 2025 ഫെബ്രുവരി 7 ന് ഇൻ്റർനാഷണൽ ഫിലിം  ഫെസ്റ്റിവൽ റോട്ടർഡാമിൽ പ്രീമിയർ ചെയ്തതിനു ശേഷം ഇതേ വർഷം സെപ്റ്റംബർ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്

Bad Girl OTT: 2025 ഫെബ്രുവരി 7 ന് ഇൻ്റർനാഷണൽ ഫിലിം  ഫെസ്റ്റിവൽ റോട്ടർഡാമിൽ പ്രീമിയർ ചെയ്തതിനു ശേഷം ഇതേ വർഷം സെപ്റ്റംബർ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്

author-image
Entertainment Desk
New Update
Bad Girl OTT FI

Bad Girl OTT: ബാഡ് ഗോൾ ഒടിടി

Bad Girl OTT: വർഷ് ഭരത് രചനയും സംവിധാനവും നിർവ്വഹിച്ച് ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് 'ബാഡ് ഗേൾ.' അഞ്ജലി ശിവരാമൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. അനുരാഗ് കശ്യപിനൊപ്പം ചേർന്ന് ഗ്രാസ് റൂട്ട് ഫിലിം കമ്പനി ബാനറിൽ വെട്രിമാരനാണ് ചിത്രം നിർമിച്ചത്.

Advertisment

Also Read:  പേടിപ്പിക്കാൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവ് ഒടിടിയിലേക്ക്, എവിടെ കാണാം?

2025 ഫെബ്രുവരി 7 ന് ഇൻ്റർനാഷണൽ ഫിലിം  ഫെസ്റ്റിവൽ റോട്ടർഡാമിൽ പ്രീമിയർ ചെയ്തതിനു ശേഷം ഇതേ വർഷം സെപ്റ്റംബർ 5 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 

അഞ്ജലി ശിവരാമൻ, ശാന്തിപ്രിയ, ശരണ്യ രവിചന്ദ്രൻ, ഹൃദു ഹാരൂൺ, തീജയ് അരുണാചലം, ശശാങ്ക് ബൊമ്മിറെഡ്ഡിപ്പള്ളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രീത ജയരാമൻ, ജഗദീഷ് രവി, പ്രിൻസ് ആൻഡേഴ്സൺ എന്നിവർ ഛായാഗ്രഹണം നിർവഹിച്ച് ചിത്രത്തിന് രാധ ശ്രീധറാണ് എജിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Advertisment

Also Read: വള ഒടിടിയിലേക്ക്; ധ്യാൻ - ലുക്മാൻ ചിത്രം എവിടെ കാണാം?

അമിത് ത്രിവേദി തമിഴിൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

Also Read: മമിത ബൈജു - പ്രദീപ് രംഗനാഥൻ ചിത്രം ഡ്യൂഡ് ഒടിടിയിലേക്ക്; എവിടെ കാണാം?

Bad Girl OTT: ബാഡ് ഗേൾ ഒടിടി

ചിത്രത്തിൻ്റെ പോസ്റ്റ് തിയേറ്റർ സ്ട്രീമിംഗ് അവകാശങ്ങൾ ജിയോഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയത്. 'ബാഡ് ഗേൾ' ഇപ്പോൾ സ്ട്രീമിംഗ് ആരംഭിച്ചു.

Read More: കപ്ലിംഗ് ഒടിടിയിലേക്ക്, എവിടെ കാണാം?

New Release OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: