scorecardresearch

Backstage OTT: അഞ്ജലി മേനോന്റെ ബാക്ക് സ്റ്റേജ് ഒടിടിയിൽ

Backstage OTT Release: റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവരെ നായികമാരാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാക്ക് സ്റ്റേജ് ഒടിടിയിലെത്തി. എവിടെ കാണാം?

Backstage OTT Release: റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവരെ നായികമാരാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാക്ക് സ്റ്റേജ് ഒടിടിയിലെത്തി. എവിടെ കാണാം?

author-image
Entertainment Desk
New Update
backstage

Backstage OTT: റിമയും പദ്മപ്രിയയും അഭിനയിച്ച ബാക്ക് സ്റ്റേജ് ഒടിടിയിൽ

Backstage OTT: അഞ്ജലി മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ബാക്ക് സ്റ്റേജ്' ഒടിടിയിലെത്തി.   റിമ കല്ലിങ്കലും പദ്മപ്രിയയുമാണ് ബാക്ക് സ്റ്റേജിലെ നായികമാർ. സൗഹൃദത്തിന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ആറ് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണിത്. 

Advertisment

"ഗൗരിയും കന്യയും  സുഹൃത്തുക്കളാണ്. ബാക്ക് സ്റ്റേജിൽ  അവരോടൊപ്പം ചിരിക്കുക, കരയുക, നിങ്ങളുടെ ഫ്രണ്ട്‌സോൺ ഓർമകൾ പുനരുജ്ജീവിപ്പിക്കുക," അഞ്ജലി മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

വേവ്സ് ഒടിടിയിൽ ആണ് ബാക്ക് സ്റ്റേജ് സ്ട്രീം ചെയ്യുന്നത്. 

'വണ്ടര്‍ വുമണ്‍' ആണ് ഒടുവിൽ റിലീസിനെത്തിയ അഞ്ജലി മേനോൻ ചിത്രം. സോണി ലിവില്‍ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്. ആറ് ഗര്‍ഭിണികളുടെ കഥ പറഞ്ഞ ഈ ചിത്രത്തിൽ  പാര്‍വതി തിരുവോത്ത്,  നിത്യ മേനോൻ, സയനോര, പദ്മ പ്രിയ, നദിയ മൊയ്തു,  അര്‍ച്ചന പദ്മിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മഞ്ചാടിക്കുരു ആണ് അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. തുടർന്ന് ബാംഗ്ലൂര്‍ ഡേയ്സ്, കൂടെ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥ ഒരുക്കിയതും അഞ്ജലി ആയിരുന്നു.

Read More

    Rima Kallingal Anjali Menon OTT Padmapriya

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: