/indian-express-malayalam/media/media_files/2025/02/05/3lF4p7KsqYztcXEdw9gx.jpg)
Baby John OTT Release
Baby John OTT Release: വരുൺ ധവാനെ നായകനാക്കി കലീസ് സംവിധാനംചെയ്ത ബേബി ജോൺ ഒടിടിയിലേക്ക്. വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഈ ചിത്രം. ബേബി ജോൺ പക്ഷേ തിയേറ്ററിൽ പരാജയമായിരുന്നു. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രം ആ​ഗോളതലത്തിൽ ആകെ നേടിയത് 47 കോടി രൂപയാണ്.
കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായികയായി എത്തിയത്. സൽമാൻ ഖാനും ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു. വാമിക ഗാബ്ബിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2024 ഡിസംബർ 25 ക്രിസ്മസ് ദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ആക്ഷൻ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ജാക്കി ഷ്രോഫാണ് പ്രതിനായകൻ. പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ബേബി ജോൺ നിർമ്മിച്ചത്. ആറ്റ്‌ലിയും ജിയോ സ്റ്റുഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ ആണ്.
ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിനു ബോക്സ് ഓഫീസിൽ നേരിട്ട തിരിച്ചടിയെ മറികടക്കാൻ ഒടിടി റിലീസിനു സാധിക്കുമോ എന്ന ശ്രമത്തിലാണ് നിർമാതാക്കൾ. ഇതിന്റെ ഭാഗമായി ആമസോണിൽ റെന്റ് സിസ്റ്റത്തിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 100 രൂപ റെന്റായി നൽകിയാൽ മാത്രമേ ചിത്രം കാണാനാവൂ.
Read More
- ട്രഷർഹണ്ട് ഗെയിമുകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ സീരീസ് മിസ്സ് ചെയ്യരുത്
- Oru Kattil Oru Muri OTT: 'ഒരു കട്ടിൽ ഒരു മുറി' ഒടിടിയിലേക്ക്
- New OTT Release: ഒടിടിയിൽ കാണാം ഏറ്റവും പുതിയ 25 ചിത്രങ്ങൾ
- കറുത്ത മുത്തിലെ ബാല മോൾ തന്നെയോ ഇത്? പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ
- ഭർത്താവ് ആൽക്കഹോളിക്ക്, മെന്റലി ഒരുപാട് ട്രോമ അനുഭവിക്കുന്നുണ്ട്; സുമ ജയറാം
- അടുത്ത പടം കോടികൾ വാരട്ടെയെന്ന് ടോവിനോ; തരാനുള്ള പൈസ ബാക്കി താ, എന്നിട്ട് സംസാരിക്കാമെന്ന് ബേസിൽ
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us