/indian-express-malayalam/media/media_files/2026/02/05/baby-girl-ott-release-date-platform-nivin-pauly-2026-02-05-16-17-37.jpg)
Baby Girl OTT Release Date & Platform
Baby Girl OTT Release Date & Platform: നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി അരുൺ വർമ സംവിധാനം ചെയ്ത 'ബേബി ഗേൾ' ഒടിടിയിലേക്ക്. ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസം പിന്നിടും മുൻപെ ഒടിടി റിലീസിനൊരുങ്ങുകയാണ്.
Also Read: ആ പഴയ 'രംഭ ഹോ' സുന്ദരി വീണ്ടും; 70-ാം വയസ്സിലെ ചടുലനൃത്തം കണ്ട് ഞെട്ടി ആരാധകർ
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും വെറും മൂന്ന് ദിവസം പ്രായമുള്ള ഒരു നവജാതശിശുവിനെ അപ്രതീക്ഷിതമായി കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം. ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടവും, അന്വേഷണത്തിനിടയിൽ പുറത്തുവരുന്ന ചില സത്യങ്ങളുമാണ് സിനിമയുടെ കാതൽ.
'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ 'ട്രാഫിക്ക്', 'ഹൗ ഓൾഡ് ആർ യു' എന്നിവയ്ക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
Also Read: മായാവിനോദിനിയുടെ അച്ഛനമ്മമാരുടെ പ്രണയം; മലയാളികൾ കാണാൻ കൊതിച്ച ആ കഥ ഇതാ!
മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണ് ബേബി ഗേൾ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ -ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ് ആണ്. എഡിറ്റിങ് ഷൈജിത്ത് കുമാരൻ. സംഗീതം ജേക്സ് ബിജോയ് എന്നിവരും നിർവ്വഹിച്ചിരിക്കുന്നു.
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരി 12 മുതൽ ചിത്രം സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: Aashaan Movie Review: ഇന്ദ്രൻസാണ് താരം; 'ആശാൻ' റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us