scorecardresearch

Baby Girl Movie Review: കാണാതായ ആ കൈകുഞ്ഞ് എവിടെ? സസ്പെൻസ് നിറച്ച് 'ബേബി ഗേൾ', റിവ്യൂ

Baby Girl Movie Review & Rating: ചിത്രത്തിന്റെ പ്രധാന നട്ടെല്ല് ബോബിയും സഞ്ജയും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ്. കഥാപാത്രങ്ങളേക്കാൾ ഉപരി 'കഥ' തന്നെയാണ് ഇവിടെ സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രധാന ചാലകശക്തി

Baby Girl Movie Review & Rating: ചിത്രത്തിന്റെ പ്രധാന നട്ടെല്ല് ബോബിയും സഞ്ജയും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ്. കഥാപാത്രങ്ങളേക്കാൾ ഉപരി 'കഥ' തന്നെയാണ് ഇവിടെ സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രധാന ചാലകശക്തി

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Baby Girl Movie Review Nivin Pauly

Baby Girl Movie Review & Rating

Baby Girl Movie Review & Rating: സർവ്വംമായ തരംഗം തീർത്ത തിയേറ്ററുകളിലേക്ക് നിവിൻ പോളിയുടെ പുതിയ ചിത്രം 'ബേബി ഗേൾ' എത്തിയിരിക്കുകയാണ്.  അരുൺ വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം വൈകാരികവും ഉദ്വേഗജനകവുമായ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. 

Advertisment

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും വെറും മൂന്ന് ദിവസം പ്രായമുള്ള ഒരു നവജാതശിശുവിനെ അപ്രതീക്ഷിതമായി കാണാതാവുന്നതോടെയാണ് കഥയുടെ തുടക്കം. ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനുള്ള നെട്ടോട്ടവും, അന്വേഷണത്തിനിടയിൽ പുറത്തുവരുന്ന ചില സത്യങ്ങളുമാണ് സിനിമയുടെ കാതൽ.

ആ സംഭവത്തിൽ അറിയാതെ സംശയത്തിന്റെ നിഴലിൽ ആയി പോവുകയാണ് അറ്റൻഡർ സനൽ (നിവിൻ പോളി). കുട്ടിയെ കണ്ടെത്താൻ പൊലീസ് തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുമ്പോൾ, തന്റെ നിരപരാധിത്വം തെളിയിക്കാനായി സനലും സമാന്തരമായി തന്റെ അന്വേഷണം തുടരുകയാണ്. 

Also Read:  ഹിഷാം അബ്ദുൾ വഹാബ് ബോളിവുഡിലേക്ക്; അരങ്ങേറ്റം ബൻസാലി ചിത്രത്തിലൂടെ

അനാവശ്യമായ ബിൽഡ് അപ്പുകളോ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന നീണ്ട സെറ്റിംഗുകളോ ഇല്ലാതെ തന്നെ ചിത്രം അതിന്റെ പ്രൈമറി പ്ലോട്ടിലേക്ക് നേരിട്ട് പ്രവേശിക്കുന്നു. സിനിമ ആരംഭിച്ച് ഏതാനും സെക്കന്റുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ കാണാതാകുന്നതോടെ പ്രേക്ഷകനും അന്വേഷണത്തിന്റെ ഭാഗമാവുകയാണ്.  ആ കുട്ടിയ്ക്ക് എന്തുസംഭവിച്ചു? ആരാണ് തട്ടികൊണ്ടുപോകലിനു പിറകിൽ? എന്നൊക്കെയുള്ള ആകാംക്ഷ അവശേഷിപ്പിച്ചാണ് കഥ പുരോഗമിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വരുന്ന ട്വിസ്റ്റുകളും പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കും. 

ചിത്രത്തിന്റെ പ്രധാന നട്ടെല്ല് ബോബിയും സഞ്ജയും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ്. കഥാപാത്രങ്ങളേക്കാൾ ഉപരി 'കഥ' തന്നെയാണ് ഇവിടെ സിനിമയെ മുന്നോട്ട് നയിക്കുന്ന പ്രധാന ചാലകശക്തി. ബോബി-സഞ്ജയ് ടീമിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ട്രാഫിക്കിൽ നമ്മൾ കണ്ട പ്രസന്റേഷന്റെ സാമ്യതകൾ ബേബി ഗേളിലും ചിലയിടങ്ങളിൽ മിന്നിമറഞ്ഞു പോവുന്നുണ്ട്.  വെറുമൊരു സാധാരണ കിഡ്നാപ്പിംഗ് കേസ് എന്നതിലുപരി, മനുഷ്യബന്ധങ്ങളുടെ വൈകാരികമായ ചില അടരുകളും ചിത്രം പറഞ്ഞുപോവുന്നുണ്ട്.  ഈ ഇമോഷണൽ ഘടകങ്ങൾ സിനിമയുടെ നിഗൂഢത നിലനിർത്തി കൊണ്ടുപോവുന്നു.

Also Read: ചത്താ പച്ചയിലെ കടൽകൊമ്പൻ; ഒനീൽ സാബുവിന്റെ സഹോദരൻ ഡാറ്റു

സിനിമയിലെ പ്രകടനങ്ങളെക്കുറിച്ച് പറയുമ്പോൾ സനൽ എന്ന കഥാപാത്രമായി നിവിൻ പോളി പക്വതയേറിയ പ്രകടനമാണ് കാഴ്ചവച്ചത്.  എന്നിരുന്നാലും, ഈ സിനിമയിൽ നിവിൻ പോളി ആരാധകർക്ക് ഒരു കാര്യം മിസ്സ് ചെയ്തേക്കാം, അത്  പ്രേക്ഷകർക്ക് എന്നും കാണാൻ ഇഷ്ടമുള്ള സ്ക്രീനിൽ ചാം നിറയ്ക്കുന്ന ആ 'നിവിൻ ഫാക്ടർ' ആണ്. ഒരൊറ്റ ദിവസം കൊണ്ട് തന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയ ഒരു ഹോസ്പിറ്റൽ അറ്റൻഡറുടെ മാനസികാവസ്ഥ നിവിൻ സ്വാഭാവികമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. 

നിവിൻ പോളിക്കൊപ്പം തന്നെ ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട് തുടങ്ങിയവരും ശ്രദ്ധേയമായ പ്രകടനമാണ് 'ബേബി ഗേളി'ൽ കാഴ്ചവയ്ക്കുന്നത്. ഓരോരുത്തരും തങ്ങളുടെ വേഷങ്ങൾ സിനിമയുടെ ഗൗരവത്തിനനുസരിച്ച് കൃത്യമായി അവതരിപ്പിച്ചു. ചിത്രത്തിൽ ലിജോമോളും സംഗീത് പ്രതാപും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും ശ്രദ്ധേയമാണ്. തുടക്കത്തിൽ കാണുന്ന രീതിയിൽ നിന്നും കഥ പുരോഗമിക്കുന്നതിനനുസരിച്ച് ഇവരുടെ കഥാപാത്രങ്ങളിൽ വരുന്ന ആഴവും ക്യാരക്ടർ ആർക്കും പ്രേക്ഷകർക്ക് വ്യക്തമായി അനുഭവപ്പെടും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: Chatha Pacha Review: സൗഹൃദമുണ്ട്, ഇമോഷനുണ്ട്, ഫൺ ഉണ്ട്, ഒപ്പം കട്ട ഇടിയും; തിയേറ്ററിൽ ഓളം തീർത്ത് 'ചത്താ പച്ച', റിവ്യൂ

 'ഗരുഡൻ' എന്ന ചിത്രത്തിന് ശേഷം അരുൺ വർമ സംവിധാനം ചെയ്ത ചിത്രമാണിത്. ഗരുഡനിൽ ചെയ്തതു പോലെ തന്നെ, ഇവിടെയും ചിത്രത്തിന്റെ മിസ്റ്ററി നിലനിർത്തികൊണ്ടു കഥപറഞ്ഞു പോവാനാണ് സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നത്. ഫയസ് സിദ്ദിഖിന്റെ വിഷ്വലുകൾ സിനിമയുടെ ഗൗരവമേറിയ മൂഡിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഷൈജിത്ത് കുമാരന്റെ കൃത്യതയാർന്ന എഡിറ്റിംഗ് സിനിമയുടെ വേഗത നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.  സാം സി എസിന്റെ സംഗീതവും ചിത്രത്തിന്റെ മൂഡ് ഉയർത്തുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഒരു ദിവസത്തിനുള്ളിൽ നടക്കുന്ന സംഭവവികാസങ്ങൾ കോർത്തിണക്കിയാണ് ചിത്രം മുന്നേറുന്നത്. സിനിമയുടെ ആദ്യപകുതി നൽകിയ ആവേശവും മുറുക്കവും രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ നിലനിർത്താൻ കഴിഞ്ഞില്ല  എന്നതാണ് ചിത്രത്തിന്റെ പ്രധാന പോരായ്മയായി തോന്നിയത്. എന്നിരുന്നാലും, വലിയ പ്രതീക്ഷകളില്ലാതെ സമീപിച്ചാൽ തിയേറ്ററിൽ വൺടൈം വാച്ച്  മൂഡിൽ കണ്ടിരിക്കാവുന്ന ഒരു ചിത്രമാണിത്. ഒരു ശരാശരി സിനിമാനുഭവം 'ബേബി ഗേൾ' പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.

Also Read:  ഹിറ്റ്ലർ മാധവൻകുട്ടികൾക്കൊപ്പം ഒറ്റ പെങ്ങളും; ശ്രദ്ധേയമായി അനുശ്രീയുടെ പോസ്റ്റ്

Nivin Pauly Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: