ബോളിവുഡ് താരം സോഹ അലി ഖാന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭര്‍ത്താവും നടനുമായ കുനാല്‍ കേമു മകള്‍ എത്തിയ വിവരം ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു.
‘ഈ മംഗള ദിവസത്തില്‍ സുന്ദരിയായ ഒരു മകള്‍ ജനിച്ച വാര്‍ത്ത സന്തോഷത്തോടെ പങ്കു വയ്ക്കുന്നു. സോഹയും കുഞ്ഞു സുന്ദരിയും നന്നായിരിക്കുന്നു. നിങ്ങളുടെ ആശംസകള്‍ക്കും അനുഗ്രഹത്തിനും നന്ദി’
നടി ഷര്‍മിള ടാഗോറിന്റെയും ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയുടെയും മകളും ബോളിവുഡ് താരം സൈഫ് അലി ഖാന്‍റെ സഹോദരിയുമാണ് സോഹ അലി ഖാന്‍. സൈഫ് അലി ഖാന്‍റെയും കരീന കപൂറിന്റെയും മകന്‍ ഒന്‍പതു മാസം പ്രായമായ തൈമൂര്‍ അലി ഖാന്‍ ജനിച്ച നാള്‍ മുതല്‍ തന്നെ സോഷ്യല്‍ മീഡിയ താരമാണ്. ആ കൂട്ടത്തിലേക്കാണ് സോഹയുടെ മകളുടെ ജനനം.