/indian-express-malayalam/media/media_files/uploads/2023/06/Mammootty-Baburaj-Abu-Salim.jpg)
മമ്മൂട്ടിയ്ക്കും അബു സലിമിനുമൊപ്പം ബാബുരാജ്
ഓരോ തവണ അമ്മ സംഘടനയുടെ വാർഷിക പൊതുയോഗം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുന്ന ചിത്രങ്ങളിൽ മലയാളികളുടെ അഭിമാനതാരമായ മമ്മൂട്ടിയും മോഹൻലാലും നിറഞ്ഞുനിൽക്കുക പതിവാണ്. ഇത്തവണത്തെ സ്ഥിതിയും മറ്റൊന്നല്ല. അനുസിതാര, സാനിയ ഇയ്യപ്പൻ, ഗോവിന്ദ് പത്മസൂര്യ, മിയ, ചെമ്പൻ വിനോദ്, ജോജു ജോർജ് തുടങ്ങി നിരവധി പേരാണ് സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.
നടനും സംവിധായകനുമായ ബാബുരാജ് ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അബു സലിമിനും ബാബുരാജിനുമൊപ്പം പോസ് ചെയ്യുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. 'മമ്മുക്കയുടെ പ്രിയപ്പെട്ട രണ്ടു ഗുണ്ടകൾ' എന്നാണ് ബാബുരാജ് ചിത്രത്തിനു ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
ഇതാരാ മമ്മൂക്കയ്ക്ക് ഒപ്പം കമ്മത്ത് ആൻഡ് കമ്മത്തിലെ ഗോപിയും ഭീഷ്മപർവത്തിലെ ശിവൻകുട്ടിയുമല്ലേ? എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റു ചെയ്യുന്നത്. ആ നടുവിൽ നിൽക്കുന്ന ചെക്കനേതാ, സാറൻമാര് എന്താ കോളേജ് പയ്യനുമായിട്ട്, ഈ കോമ്പോയിൽ ഒരു പടം വന്നാൽ കിടുക്കും എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.
/indian-express-malayalam/media/media_files/uploads/2023/06/Amma-Meeting.jpg)
ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ താരങ്ങൾക്കൊപ്പം നിലത്തിരുന്ന് പോസ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു. മമ്മൂട്ടിയ്ക്ക് അരികെ മഞ്ജു വാരിയർ, മനോജ് കെ. ജയൻ എന്നിവരെയും കാണാം.
ഞായറാഴ്ച കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.