മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് വാണി വിശ്വനാഥും ബാബുരാജും. നായികമാർ പൊതുവെ അത്ര കണ്ട് ശോഭിക്കാറില്ലാത്ത സ്റ്റണ്ട്- ആക്ഷൻ സിനിമകളിൽ തിളങ്ങിയ വാണിയെ ആക്ഷൻ റാണിയെന്ന് വിശേഷിപ്പിക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജ് ആവട്ടെ, ഇന്ന് ക്യാരക്ടർ റോളുകളിലേക്ക് കൂടുമാറി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ഏഴു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് വാണി വിശ്വനാഥ്. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ മടങ്ങി വരവ്. ഒരിടവേളയ്ക്ക് ശേഷം വാണി വീണ്ടുമെത്തുമ്പോൾ ചിത്രത്തിൽ നായകനാവുന്നത് ഭർത്താവും നടനുമായ ബാബുരാജ് തന്നെയാണ്.
ബാബുരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാണിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ജസ്റ്റ് ഹായ്,” എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
മക്കളായ ആര്‍ദ്രയുടെയും ആര്‍ച്ചയുടെയും പഠനാർത്ഥം ചെന്നൈയിലെ വീട്ടിലാണ് വാണി. സോഷ്യൽ മീഡിയയിലും വാണി ആക്റ്റീവ് അല്ല.
Read more: നായികയും വില്ലനും ഒന്നായിട്ട് 19 വർഷം