ലൊക്കേഷനിൽ മോഹൻലാലിനെയും പൃഥ്വിയേയും തേടിയെത്തിയ അതിഥി

മണിരത്നം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ബാബു ആന്റണി എത്തിയത്

prithviraj, DQ, bro daddy, mohanlal, Kalyani priyadarshan, Babu Antony, ബാബു ആന്റണി, bro daddy set, bro daddy shoot, bro daddy pooja, bro daddy location, bro daddy images, bro daddy stills, ie malayalam

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബ്രോ ഡാഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനിൽ പൃഥ്വിയേയും മോഹൻലാലിനെയും സന്ദർശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് നടൻ ബാബു ആന്റണി.

ഹൈദരാബാദിൽ മണിരത്നം ചിത്രം ‘പൊന്നിയിൻ സെൽവം’ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ, ഒരവധി ദിവസം കിട്ടിയപ്പോഴാണ് ബാബു ആന്റണി ബ്രോ ഡാഡിയുടെ ലൊക്കെഷനിലെത്തിയത്.

“മണിരത്നം സാറിന്റെ പൊന്നിയിൻ സെൽവത്തിന്റെ ലോക്കേഷനിൽ നിന്നും ഒരു ദിവസം ഓഫ് കിട്ടിയതാണ്. ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ലാലിനെയും പൃഥിയേയും സന്ദർശിച്ചു. കനിഹയേയും കണ്ടു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ഒരു ബിരിയാണി ഓഫർ ചെയ്തു, ഭരതേട്ടനൊപ്പം വൈശാലിയിൽ അഭിനയിച്ച കാലത്തെ അനുഭവങ്ങൾ പങ്കിട്ടു,” ബാബു ആന്റണി കുറിക്കുന്നു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്.

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

Read more: സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Babu antony visit bro daddy movie location mohanlal prithviraj

Next Story
യാത്രകൾക്ക് പുതിയ കൂട്ട്; സ്വപ്നവാഹനം സ്വന്തമാക്കി ദുൽഖർ സൽമാൻdulquer salmaan, dulquer salmaan photos, dulquer salmaan new car, dulquer salmaan bought new car, Mercedes Benz g63 AMG, Mercedes Benz g63 AMG new features, ദുൽഖർ സൽമാൻ, മേഴ്സിഡസ് ബെൻസ് ജി 63 എഎംജി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express