scorecardresearch

ലൊക്കേഷനിൽ മോഹൻലാലിനെയും പൃഥ്വിയേയും തേടിയെത്തിയ അതിഥി

മണിരത്നം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ബാബു ആന്റണി എത്തിയത്

മണിരത്നം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ബാബു ആന്റണി എത്തിയത്

author-image
Entertainment Desk
New Update
prithviraj, DQ, bro daddy, mohanlal, Kalyani priyadarshan, Babu Antony, ബാബു ആന്റണി, bro daddy set, bro daddy shoot, bro daddy pooja, bro daddy location, bro daddy images, bro daddy stills, ie malayalam

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബ്രോ ഡാഡി'യുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനിൽ പൃഥ്വിയേയും മോഹൻലാലിനെയും സന്ദർശിച്ച വിശേഷം പങ്കുവയ്ക്കുകയാണ് നടൻ ബാബു ആന്റണി.

Advertisment

ഹൈദരാബാദിൽ മണിരത്നം ചിത്രം 'പൊന്നിയിൻ സെൽവം' എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ, ഒരവധി ദിവസം കിട്ടിയപ്പോഴാണ് ബാബു ആന്റണി ബ്രോ ഡാഡിയുടെ ലൊക്കെഷനിലെത്തിയത്.

"മണിരത്നം സാറിന്റെ പൊന്നിയിൻ സെൽവത്തിന്റെ ലോക്കേഷനിൽ നിന്നും ഒരു ദിവസം ഓഫ് കിട്ടിയതാണ്. ഹൈദരാബാദിലെ ഷൂട്ടിംഗ് ലൊക്കേഷനിലുള്ള ലാലിനെയും പൃഥിയേയും സന്ദർശിച്ചു. കനിഹയേയും കണ്ടു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ഒരു ബിരിയാണി ഓഫർ ചെയ്തു, ഭരതേട്ടനൊപ്പം വൈശാലിയിൽ അഭിനയിച്ച കാലത്തെ അനുഭവങ്ങൾ പങ്കിട്ടു," ബാബു ആന്റണി കുറിക്കുന്നു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇപ്പോഴും സിനിമാഷൂട്ടിംഗിന് സർക്കാർ അനുവാദം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്.

Advertisment

മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു ഫണ്‍-ഫാമിലി ഡ്രാമയാണ് ചിത്രമാണ് ബ്രോ ഡാഡിയെന്നാണ് പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത്.

Read more: സർ, ഇന്ത ഹൈറ്റിൽ ഒന്നുമേ കേൾക്കലെ; പൃഥ്വിയുടെ ക്യാമറാമാന്റെ അവസ്ഥ ഇതെന്ന് സുപ്രിയ

Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: