scorecardresearch

അച്ഛനോളം പോന്ന മകൻ; ദർശനയ്ക്ക് ഒപ്പം നിൽക്കുന്നയാളെ മനസ്സിലായോ?

രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്

Babu Antony Son, Arthur Antony, Darshana Rajendran

ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും അച്ഛന്റെ വഴിയെ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് ആർതർ ആന്റണിയുടെ സിനിമാ അരങ്ങേറ്റം.

മകന്റെ രസകരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ. നടി ദർശന രാജേന്ദ്രനൊപ്പം നിൽക്കുകയാണ് ആർതർ ആന്റണി. “ആർതർ ദർശനയെ കണ്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.

ആർതറിന്റെ ഉയരമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘പിറ്റേ ദിവസം ലെ ദർശനാ: അമ്മേ പെടലി വെട്ടി’, ദർശന ലില്ലിപുട്ടിൽ ചെന്ന പോലെ ഉണ്ട്, ദൈവമേ ആർതറിന് എന്തൊരു തലയെടുപ്പ്! ഞങ്ങളുടെ ദർശനയെ ദർശനത്തിൽ പോലും കിട്ടുന്നില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂ‌ടെയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.

Read more: തെന്നിന്ത്യയുടെ സൂപ്പർസ്റ്റാർ; ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന കുട്ടിയെ മനസ്സിലായോ?

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Babu antony shares son arthur antony darshana rajendran photo