വില്ലന്റെ കൂടെ സ്നേഹത്തോടെ പോസ് ചെയ്ത നായിക; ഓർമകൾ പങ്കിട്ട് ബാബു ആന്റണി

‘വീണ്ടും ലിസ’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഓർമകൾ പങ്കുവയ്ക്കുകയാണ് ബാബു ആന്റണി

Babu Antony, Babu Antony movie, Babu Antony photos, Babu Antony old photos, Bullets Blades and Blood, Babu Antony hollywood film, Babu Antony hollywood movie, Babu Antony films, Babu Antony english film, Babu Antony hollywood, ബാബു ആന്റണി

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.

ഇപ്പോഴിതാ, നടി ശാരിക്കൊപ്പമുള്ള ഒരു പഴയകാലചിത്രം പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. “വീണ്ടും ലിസ’ എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു. “നമുക്ക് ഒരു പടം എടുത്താലോ”. ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ആ വില്ലന്റെ കൂടെ പോസ് ചെയ്തു,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ബാബു ആന്റണി കുറിക്കുന്നത്.

"വീണ്ടും ലിസ" എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു ." നമുക്ക് ഒരു പടം എടുത്താലോ". ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ഒരു വില്ലന്റെ കൂടെ പോസ് ചെയ്തു

Posted by Babu Antony on Wednesday, March 3, 2021

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

Read more: സവിശേഷമായ ആകാരവും ഇരുത്തം വന്ന അഭിനയവും: ‘കായംകുളം കൊച്ചുണ്ണി’യില്‍ കൈയ്യടി നേടുന്ന ബാബു ആന്റണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Babu antony shares photo with shari memories

Next Story
‘നായാട്ട്’ വീഡിയോയുമായി രമേഷ് പിഷാരടി; വല്യ പുള്ളിയാണല്ലേയെന്ന് ആരാധകർRamesh Pisharody, Ramesh Pisharody photos, Ramesh Pisharody instagram, രമേഷ് പിഷാരടി, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com