Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം

‘നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ’ ടൈപ്പ് ആക്ഷന്‍ പ്രോത്സാഹിപ്പിക്കാനില്ല: ബാബു ആന്റണി

വാറൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന മുഴുനീള ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ

Babu Antony, Babu Antony movie, Bullets Blades and Blood, Babu Antony hollywood film, Babu Antony hollywood movie, Babu Antony films, Babu Antony english film, Babu Antony hollywood, ബാബു ആന്റണി, ഹോളിവുഡ് ചിത്രം, ബാബു ആന്റണി അമേരിക്കൻ ചിത്രം, ബാബു ആന്റണി ഹോളിവുഡ് ചിത്രം, വാറൻ ഫോസ്റ്റർ, റോബര്‍ട്ട് ഫര്‍ഹാം, ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്, ടോണി ലോപ്പസ്, ടോണി ദി ടൈഗർ ലോപ്പസ്, ടൈഗർ ലോപ്പസ്, ലോക ബോക്‌സിങ് താരം ടോണി ലോപ്പസ്, Times of India, ടൈംസ് ഓഫ് ഇന്ത്യ, Bullets, Blades and Blood movie, Bullets, Blades and Blood full movie, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

തമിഴ്, തെലുങ്ക് സിനിമകളിലായിരുന്നു ഒരു കാലത്ത് നായകൻ തൊടുമ്പോഴേക്കും പറന്നു വീഴുന്ന വില്ലൻമാർ സുലഭമായി ഉണ്ടായിരുന്നത്. മാസ് ചിത്രങ്ങൾ സജീവമായതോടെ മലയാള സിനിമാ ലോകത്തും റിയലിസ്റ്റിക് അല്ലാത്ത അത്തരം സ്റ്റണ്ട് സീനുകൾക്ക് പ്രചാരം ഏറി തുടങ്ങി. അത്തരം സ്റ്റണ്ട് സീനുകളിൽ തനിക്ക് വിശ്വാസമില്ലെന്നും അത്തരം ഫൈറ്റ് സീനുകളെ പ്രമോട്ട് ചെയ്യാൻ താൽപ്പര്യമില്ലാത്ത വ്യക്തിയാണ് താനെന്നും തുറന്നു പറയുകയാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി. വാറൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിൽ അഭിനയിക്കുകയാണ് ബാബു ആന്റണി ഇപ്പോൾ.

“വളരെ വ്യത്യസ്തമായാണ് ഇവിടെ സ്റ്റണ്ട് സീനുകൾ ചിത്രീകരിക്കുന്നത്. പ്രത്യേകിച്ച് ഇന്ന് മലയാള സിനിമയിലെ ആക്ഷൻ സീനുകൾ വരെ പലപ്പോഴും കോംപ്രമൈസ് ചെയ്തൊരുക്കുന്നവയാണ്. ‘നായകൻ തൊടുമ്പോഴേക്കും പറന്നു പോവുന്ന വില്ലൻ’ ടൈപ്പ് സീനുകൾ ധാരാളമാണ്. അത്തരം ആക്ഷൻ സീനുകളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. വേണ്ടത്ര അളവിൽ മാത്രം സിനിമാറ്റിക് ആയി ചിത്രീകരിക്കുന്ന റിയലിസ്റ്റിക് സ്റ്റണ്ട് സീനുകളിലാണ് എനിക്ക് വിശ്വാസം. ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡി’ലും അതെ, വിശ്വസനീയമായ രീതിയിലും ത്രില്ലടിപ്പിക്കുന്ന രീതിയിലുമാണ് സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്,” ബാബു ആന്റണി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അഞ്ചു തവണ മിക്‌സഡ് മാര്‍ഷ്യൽ ആര്‍ട്‌സിൽ ജേതാവായ റോബര്‍ട്ട് ഫര്‍ഹാം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’. ഈ കംപ്ലീറ്റ് ആക്ഷന്‍ ത്രില്ലർ ചിത്രത്തിൽ നായകന്റെ സുഹൃത്തായ ടോണി എന്ന കഥാപാത്രമായാണ് ബാബു ആന്റണി എത്തുന്നത്. ലോക ബോക്‌സിങ് താരം ടോണി ദി ടൈഗര്‍ ലോപ്പസും ആയോധനകലയില്‍ വൈദഗ്ധ്യം നേടിയ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

Read more: ബാബു ആന്റണി ഹോളിവുഡിലേക്ക്

‘മാർകസ് ബ്ലേഡ്സ് എന്ന ഒരു വാടകക്കൊലയാളിയുടെ കഥയാണ് ചിത്രം പറയുന്നത്. വളർന്നുവരുന്ന ഒരു ആർബി(റിഥം ആൻഡ് ബ്ലൂസ്) പാട്ടുകാരനെ കിഡ്‌നാപ് ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള മാർക്കസിന്റെ യാത്രയും പ്രതികാരവുമൊക്കെയാണ് കഥാപശ്ചാത്തലം. കാലിഫോര്‍ണിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ്. ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളും ചിത്രങ്ങളും ബാബു ആന്റണി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചു.

 

നായകനായും പ്രതിനായകനായും സഹനടനായും മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാബു ആന്റണിയുടെ ആദ്യഹോളിവുഡ് ചിത്രത്തെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്. കായംകുളം കൊച്ചുണ്ണിയുടെ കളരിപ്പയറ്റ് ആശാന്റെ വേഷത്തിലെത്തിയ ബാബു ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ‘അടങ്ക മാറു’ എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

 

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Babu antony hollywood film warren foster bullets blades and blood

Next Story
വമ്പന്‍ താരനിര, ബ്രഹ്മാണ്ഡ മേക്കിംഗ്: ബോളിവുഡ് ചിത്രം ‘കലങ്ക്’ ഇന്ന് തിയേറ്ററുകളിലേക്ക്kalank, kalank review, kalank movie review, kalank film review, review kalank, movie review kalank, kalank rating, varun dhawan, alia bhatt, kalank film, kalank movie release, kalank cast, kalank movie rating, kalank film rating, sanjay dutt, madhuri dixit, madhuri dixit kalank, sanjay dutt kalank, sonakshi sinha, aditya roy kapoor kalank, aditya roy kapoor, കലങ്ക്, കലങ്ക് റിവ്യൂ, കലങ്ക് റേറ്റിംഗ്, കലങ്ക് സിനിമ, കലങ്ക് ഹിന്ദി സിനിമ, കലങ്ക് നൃത്തം, കലങ്ക് ഗാനം, കലങ്ക് മാധുരി ദീക്ഷിത് നൃത്തം, മാധുരി ദീക്ഷിത് നൃത്തം, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com