scorecardresearch

ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു

"കരിഷ്മ വളരെ ആത്മാർത്ഥത ഉള്ള ആളാണ്. ഞാൻ സീൻ വിശദീകരിക്കുമ്പോൾ കരിഷ്മ എന്നോട് പറഞ്ഞത് 'നിങ്ങൾ എന്നോട് ഇത്രയൊന്നും പറയേണ്ടതില്ല' എന്നാണ്"

"കരിഷ്മ വളരെ ആത്മാർത്ഥത ഉള്ള ആളാണ്. ഞാൻ സീൻ വിശദീകരിക്കുമ്പോൾ കരിഷ്മ എന്നോട് പറഞ്ഞത് 'നിങ്ങൾ എന്നോട് ഇത്രയൊന്നും പറയേണ്ടതില്ല' എന്നാണ്"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karisma Kapoor | Aamir Khan | Raja Hindustani

രാജാ ഹിന്ദുസ്ഥാനിയിൽ ആമിറും കരിഷ്മയും

കഥാപാത്രത്തിന്റെ മനോവികാരങ്ങളെ മനസ്സിലാക്കി അഭിനയിക്കുന്ന നടിയാണ് കരിഷ്മ കപൂറെന്ന് സംവിധായകൻ ധർമേഷ് ദർശൻ. 'രാജാ ഹിന്ദുസ്ഥാനി' എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ രാജ് കപൂറിന്റെ കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് കരിഷ്മയുടെ അഭിനയം പറയുമായിരുന്നുവെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ആമിർ കാര്യങ്ങളെ ക്ലിനിക്കലായി സമീപിക്കുമ്പോൾ, കരിഷ്മ മനക്കരുത്ത്‌ കൊണ്ടാണ് സമീപിക്കുന്നതെന്നാണ് സംവിധായകൻ ധർമേഷിന്റെ നിരീക്ഷണം.

Advertisment

ലെഹ്‌റൻ റെട്രോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ രാജാ ഹിന്ദുസ്ഥാനിയിലെ ഒരു രംഗത്തെ കുറിച്ചും ധർമേഷ് ഓർത്തെടുത്തു. "ചിത്രത്തിൽ ആമിറിന്റെ കഥാപാത്രം ഒരു പാർട്ടിയിൽ മദ്യപിക്കുന്നുണ്ട്, കരിഷ്മയുടെ കഥാപാത്രം അതിഥികൾക്ക് മുന്നിൽ നാണംകെടുന്നതാണ് സീൻ. ആ രംഗത്ത്, ആമിർ കരിഷ്മയുടെ മുടി ദേഷ്യത്തിൽ വലിക്കണം. എന്നാൽ ആ സീനിലെ ടോക്സിസിറ്റി ആളുകൾ എങ്ങനെ ഏറ്റെടുക്കുമെന്ന് ആമിറിന് ശങ്കയുണ്ടായിരുന്നു. ആമിർ എന്നോട്, അതുവേണ്ട… മുടിയിൽ പിടിക്കുന്നതിനു പകരം കൈയിൽ പിടിക്കാമെന്ന് പറഞ്ഞു . ആമിർ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. ഒരു പക്ഷെ ആ രംഗം ഞാൻ അനാവശ്യമായി പുരുഷത്വമുള്ളതാക്കിയിരിക്കാം. എന്റെ ചിത്രത്തിൽ നടിമാരുടെ ചുംബനരംഗം ചിത്രീകരിക്കുമ്പോഴും അവരെ ഗ്ലാമറസ്സായി അവതരിപ്പിക്കുമ്പോഴുമെല്ലാം ഞാൻ അവരെ വളരെയധികം ബഹുമാനിക്കാറുണ്ട്."

"എന്നാൽ ഈ രംഗം അതിന്റെ യഥാർത്ഥ രീതിയിൽ തന്നെ ചിത്രീകരിക്കണമെന്നാണ് കരിഷ്മ ആഗ്രഹിച്ചത്, അത് കൂടുതൽ അനുയോജ്യമാണെന്ന് അവർക്ക് തോന്നിയതിന് വ്യക്തിപരമായ കാരണങ്ങളുണ്ടായിരുന്നു. കരീഷ്മ എന്നോട് പറഞ്ഞത്, 'ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്' എന്നാണ്. 'എന്റെ മുത്തച്ഛൻ യഥാർത്ഥ ജീവിതത്തിൽ ചിലപ്പോൾ ഇങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ മറക്കുക,' കരിഷ്മ അതുപറഞ്ഞ നിമിഷം ഞാനെന്റെ തീരുമാനം മാറ്റി. അതായിരുന്നു കരിഷ്മ കപൂർ."

കരിഷ്മയുടെ എത്തിക്സിനെ പ്രശംസിച്ച ധർമേഷ്, അവർ സെറ്റിൽ വളരെ പ്രൊഫഷണലായിരുന്നുവെന്നും പറഞ്ഞു. ആമിറും കരിഷ്മയും തമ്മിലുള്ള ചുംബനരംഗം ചിത്രീകരിക്കുന്നതിലും അവർ യാതൊരു വിമുഖതയും കാണിച്ചില്ലെന്നും ധർമേഷ് കൂട്ടിച്ചേർത്തു. “അവർ സെറ്റിൽ വളരെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. എനിക്കത് സ്മെൽ ചെയ്യാമായിരുന്നു. കരിഷ്മ വളരെ ആത്മാർത്ഥത ഉള്ള ആളാണ്. ഞാൻ സീൻ വിശദീകരിക്കുമ്പോൾ കരിഷ്മ എന്നോട് പറഞ്ഞത് 'നിങ്ങൾ എന്നോട് ഇത്രയൊന്നും പറയേണ്ടതില്ല' എന്നാണ്. ഞാൻ കരിഷ്മയുടെ അമ്മയായ ബബിതയെ അകത്തേക്ക് വിളിച്ച് ആ സീക്വൻസ് വിവരിച്ചു. കാരണം കരിഷ്മ അപ്പോൾ വളരെ ചെറുപ്പമായിരുന്നു, അമ്മയ്ക്ക് സ്വാധീനിക്കാൻ കഴിയുമല്ലോ. കരിഷ്മ ബഹളക്കാരിയായ ഒരു പെൺകുട്ടി ആയിരുന്നില്ല. ബബിതാജി ആ സീൻ ഷൂട്ട് ചെയ്യുന്ന മൂന്ന് ദിവസവും കൂടെ ഉണ്ടായിരുന്നു".

Advertisment

ചുംബനം രംഗം പോസ്റ്ററിൽ ഉൾപ്പെടുത്തണമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ അന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ധർമ്മേഷ് അതിന് അനുവദിച്ചില്ല. 1996-ൽ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനി വലിയ ഹിറ്റായി മാറി.

Aamir Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: