‘യേ ഹൈ ഇന്ത്യ’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഒദ്യോഗിക പ്രചാരകനായി ബാബാ റാം ദേവ് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ഗവീ ചഹല്‍, ദീന ഉപ്പല്‍ എന്നിവര്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോം ഹര്‍ഷ്, നിര്‍മ്മിക്കുന്നത് സന്ദീപ്‌ ചൌധരി. ‘സയ്യ സയ്യ’ എന്ന ഗാന രംഗത്തിലൂടെയായിരിക്കും ബാബാ റാം ദേവിന്‍റെ ബോളിവുഡ് പ്രവേശം. ഡി എല്‍ ബി ഫിലംസിന്‍റെ ബാനറില്‍ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഓഗസ്റ്റ്‌ 18.

‘യേ ഹൈ ഇന്ത്യ’ യെക്കുറിച്ച് ബാബാ റാം ദേവിന്‍റെ വാക്കുകള്‍ ഇങ്ങനെ.

‘ലോകത്തെ മുഴുവന്‍ നയിക്കാനുള്ള കഴിവുണ്ട് ഇന്ത്യയ്ക്ക്. ഇതാണ് ഈ ചിത്രം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നത്. ഒരു പാട് ആലോചനയ്ക്ക് ശേഷമാണ്, ഇങ്ങനെയൊരു ചിത്രത്തെ പിന്‍ തുണയ്ക്കാന്‍ ഞാന്‍ തീരുമാനമെടുത്തത്. ഇന്ത്യയിലെ എല്ലാ പൗരന്‍മാരും ഈ ചിത്രത്തെ സ്വീകരിക്കുമെന്നും സപ്പോര്‍ട്ട് ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

കോടാനുകോടി ജനങ്ങള്‍ വസിക്കുന്ന, വേദങ്ങള്‍ ഉത്ഭവിച്ച ഒരു നാടാണിത്. എന്നാല്‍, ഇന്ത്യയെക്കുറിച്ച് പുറത്തറിയുന്നത് തെറ്റായ ചില കാര്യങ്ങള്‍ മാത്രമാണ്. ഇന്ത്യയെന്നാല്‍ പാമ്പാട്ടികളുടെ നാട് എന്നല്ലല്ലോ അറിയപ്പെടേണ്ടത്’

തന്‍റെ സിനിമയെ പിന്‍തുണച്ചതിനു ബാബയോട് നന്ദിയുണ്ട് എന്ന് സംവിധായകന്‍ ലോം ഹര്‍ഷ് പറഞ്ഞു.

‘എനിക്ക് നല്‍കിയ പിന്‍തുണയ്ക്കു ഞാന്‍ എന്നും ബാബയോട് കടപ്പെട്ടിരിക്കും. എന്‍റെ സിനിമയ്ക്ക് ഇതിലും നല്ല ഒരു പബ്ലിക് അംബാസിഡര്‍ ഉണ്ടാകില്ല’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ