സ്ത്രീത്വം ആഘോഷമാക്കുന്നവരുടെ അടയാളമാണ് ബാലേ എന്ന സംഗീത-നൃത്ത ആവിഷ്‌കാരം. ഇന്ത്യയിലെ പ്രശസ്‌ത നർത്തകരും സംഗീതഞ്ജരും അണിനിരന്ന ആൽബം കണ്ണിനും കാതിനും മനസ്സിനും ഒരുപോലെ ആനന്ദമുളവാക്കുന്നതാണ്. ഇന്ത്യയിലെ വിവിധ നൃത്തരൂപങ്ങൾ ഒന്നിച്ചു ചേർത്താണ് ആൽബം ഒരുക്കിയിരിക്കുന്നത്. കൊച്ചി മുസീരിസ് ബിനാലേയിലാണ് ഈ നൃത്താവിഷ്‌കാരം ആദ്യം പ്രദർശിപ്പിച്ചത്.

ശ്രുതി നമ്പൂതിരിയാണ് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത്. ബാലേയുടെ ഗാനരചനയും ശ്രുതിയാണ് നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനവും ഗാനാവിഷ്‌കാരവും ചെയ്‌തിരിക്കുന്നത് സുദീപ് പാലനാടാണ്. ഭരതനാട്യം-മീനാക്ഷി ശ്രീനിവാസൻ, കൂടിയാട്ടം-കപില വേണു, ഒഡീസി-ആരുഷി മുദ്‌ഗൽ, കഥകളി-ഹരിപ്രിയ നമ്പൂതിരി, മോഹിനിയാട്ടം-നന്ദിത പ്രഭു, കണ്ടംപ്രറി ഡാൻസ്-റിമ കല്ലിങ്കൽ എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്.
baale

കല്യാണി മേനോൻ, സുജാത മോഹൻ, രഞ്ജിനി-ഗായത്രി, ദീപ പാലനാട്, ശ്രേയ ജയദീപ് എന്നിവരാണ് മനോഹര വരികൾക്ക് ശബ്ദം നൽകിയത്. നൗഫൽ അഹമ്മദ് എഡിറ്റിങ്ങും പ്രയാഗ് മുകുന്ദൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. വേൾഡ് മ്യൂസിക്കൽ ഫൗണ്ടേഷനാണ് ബാലേ നിർമിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook