scorecardresearch

Baahubali The Epic OTT: ബാഹുബലി ദി എപിക് ഒടിടിയിലെത്തി; ചിത്രം എവിടെ കാണാം?

Baahubali: The Epic OTT Release: ബാഹുബലി 1, 2 ഭാഗങ്ങൾ സംയോജിപ്പിച്ചാണ് 'ബാഹുബലി: ദി എപിക്' എന്ന പേരിൽ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിച്ചത്

Baahubali: The Epic OTT Release: ബാഹുബലി 1, 2 ഭാഗങ്ങൾ സംയോജിപ്പിച്ചാണ് 'ബാഹുബലി: ദി എപിക്' എന്ന പേരിൽ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിച്ചത്

author-image
Entertainment Desk
New Update
Bahubali The Epic

Baahubali The Epic OTT

പ്രഭാസിനെ നായകനാക്കി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമാണ് 'ബാഹുബലി.'  'ബാഹുബലി- ദി ബിഗിനിങ്', 'ബാഹുബലി 2 - ദി കൺക്ലൂഷൻ' എന്നീ രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തിയത്. ഈ രണ്ടും ഭാഗങ്ങളും സംയോജിപ്പിച്ച് 'ബാഹുബലി: ദി എപിക്' എന്ന പേരിൽ ചിത്രം അടുത്തിടെ വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു.

Advertisment

പത്തു വർഷത്തിന് ശേഷം വെള്ളിത്തിരയിലെത്തിയ ചിത്രം കളക്ഷനിലും വൻ കുതിപ്പാണ് നടിയത്. അഞ്ച് മണിക്കൂറിൽ അധികം ദൈർഘ്യമുള്ള ചിത്രങ്ങൾ മൂന്നു മണിക്കൂർ ആയി ചുരുക്കിയാണ് ചിത്രം റീ റിലീസിന് എത്തിച്ചത്. ബാഹുബലി: ദി എപിക് ഇപ്പോൾ ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. 

Also Read:നിധിയും ഭൂതവും ഒടിടിയിൽ; ചിത്രം എവിടെ കാണാം?

നെറ്റ്ഫിക്ല്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫിക്ല്സിൽ സ്ട്രീമിങ് ആരംഭിച്ചു. എസ്.എസ്. രാജമൗലിയുടെ പിതാവായ വി. വിജയേന്ദ്ര പ്രസാദ് ആണ് ബാഹുബലിയുടെ കഥ എഴുതിയിരിക്കുന്നക്. എം.എം കീരവാണിയാണ് ചിത്രത്തിന്‍റെ സംഗീത ഒരുക്കിയിരിക്കുന്നത്.

Also Read: അപൂർവ്വ പുത്രന്മാർ ഒടിടിയിൽ; ചിത്രം ഇനി ഇവിടെ കാണാം

അതേസമയം, മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരണാസി അണിയറയിൽ ഒരുങ്ങുകയാണ്. മഹേഷ് ബാബുവിനൊപ്പം പൃഥ്വിരാജും ബോളിവുഡ് താരം പ്രയങ്ക ചോപ്രയും വാരണായിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നത്. കുംഭയെന്ന പ്രതിനായക കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്കാ ചോപ്ര ചിത്രത്തിലെത്തുന്നത്.

Read More: ചിരിപ്പിച്ചും രസിപ്പിച്ചും നിവിനും അജുവും, കൂളാണ് 'സർവ്വം മായ'; റിവ്യൂ

Netflix Bahubali 2 Prabhas OTT Ss Rajamouli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: