Two years of Baahubali: ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും തലപ്പൊക്കമുള്ള വില്ലന്മാരിൽ ഒരാളാണ് റാണാ ദഗുബാട്ടി. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയ്ക്ക് എക്കാലത്തേയ്ക്കും ഓർക്കാവുന്ന വില്ലൻ കഥാപാത്രത്തെയാണ് റാണാ സമ്മാനിച്ചത്. ‘ബാഹുബലി- ദ കൺക്ലൂഷൻ’ പുറത്തിറങ്ങിയിട്ട് ഇന്നേക്ക് രണ്ടുവർഷം പൂർത്തിയാകുമ്പോൾ തന്റെ ജീവിതത്തിൽ ചിത്രമുണ്ടാക്കിയ മാറ്റം ഒാർക്കുകയാണ് റാണാ.
എന്റെ ജീവിതവും ഇന്ത്യൻ സിനിമയും എക്കാലത്തേക്കുമായി മാറി മറിഞ്ഞിട്ട് ഇന്നേക്ക് രണ്ടുവർഷം എന്നാണ് റാണാ ദഗുബാട്ടി വിശേഷിപ്പിക്കുന്നത്. നായകനോളം കരുത്തനായ, ചിലപ്പോഴൊക്കെ നായകനേക്കാൾ കരുത്തനായ വില്ലനെയാണ് ‘ബാഹുബലി’യിൽ റാണാ ദഗുബാട്ടി അവതരിപ്പിച്ചത്.
Two years this day changed my life and Indian cinema forever!! #Baahubali pic.twitter.com/XezO0D42I4
— Rana Daggubati (@RanaDaggubati) April 28, 2019
ബാഹുബലിയും പൽവാർ ദേവനും- അധികാരമോഹത്തിന്റെയും കുടിപ്പകയുടെയും കഥ പറഞ്ഞ ദക്ഷിണേന്ത്യ കണ്ട എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡചിത്രം ‘ബാഹുബലി’യെ കഥാപാത്രങ്ങൾ. ഒരാൾ മനുഷ്യത്വത്തിന്റെ ആൾരൂപമായ ദേവനും മറ്റൊരാൾ ക്രൗര്യം അസുരരൂപം പൂണ്ട രാജാവും, സിനിമയ്ക്കപ്പുറവും പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രങ്ങൾ. ബാഹുബലിയെ എത്രത്തോളം നെഞ്ചോടു ചേർത്തുവോ അത്രത്തോളം തന്നെ പ്രേക്ഷകരുടെ മനസ്സിൽ വെറുപ്പുണ്ടാക്കാൻ പൽവാർ ദേവന്റെ വില്ലൻ കഥാപാത്രത്തിനും സാധിച്ചു. ശക്തനും ക്രൂരനുമായ പൽവാർ ദേവന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഷെയ്ഡാണ് ബാഹുബലി എന്ന നായകന് കൂടുതൽ തെളിച്ചം നൽകിയതെന്നും പറയാം.

Photo: Rana Daggubatti/ Facebook
റാണായ്ക്ക് ഒപ്പം പ്രഭാസ്, അനുഷ്ക എന്നിവരുടെ കൂടെ ജാതകമാണ് ബാഹുബലി മാറ്റിയെഴുതിയതെന്നു പറഞ്ഞാല്‍ അതിൽ അതിശയോക്തിയാകില്ല. ഇനി അവരെ ഓര്‍ക്കാന്‍ സിനിമാപ്രേമികള്‍ക്ക് മറ്റൊരു ചിത്രത്തിന്റെ ആവശ്യംപോലുമില്ല.
റാണായുടെ ട്വിറ്റർ പോസ്റ്റിൽ പറയുന്നതു പോലെ, ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലും ഏറെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ച ചിത്രങ്ങളാണ് ‘ബാഹുബലി’ ആദ്യ ഭാഗവും രണ്ടാം ഭാഗവും. ഇന്ത്യന്‍ സിനിമയെ ബാഹുബലിക്കു മുമ്പും ബാഹുബലിക്കു ശേഷവും എന്നു രണ്ടായി തരംതിരിച്ചാലും തെറ്റില്ല. ബാഹുബലി രണ്ടാംഭാഗം ബോക്സ് ഒാഫീസില്‍ ഉണ്ടാക്കിയ കൊടുങ്കാറ്റുകൾ ചെറുതല്ല. ഒപ്പം നമ്മള് സിനിമകളെ കണ്ടിരുന്ന രീതി കൂടിയാണ് ബാഹുബലി കാഴ്ച മാറ്റി മറിച്ചത്. എല്ലാഭാഷകളിലുമായി 1700 കോടിയലധികമാണ് ചിത്രം കളക്റ്റ് ചെയ്തത്.
Read more: റാണാ, നമ്മൾ കോർത്ത കയ്യഴിയാതെ”; കൈകോർത്ത് ബാഹുബലി താരങ്ങൾ
ബോളിവുഡിലും ബാഹുബലി സൃഷ്ടിച്ച തരംഗം ചെറുതല്ല. 34 ദിവസം കൊണ്ട് 500 കോടിയാണ് ബാഹുബലി ബോളിവുഡിൽ നിന്നും കളക്റ്റ് ചെയ്തത്. പ്രാദേശിക ഭാഷയില്‍ ഒരുക്കിയ ഒരു സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു എന്നത് പ്രേക്ഷകരെയും നിര്‍മ്മാതാക്കളേയും ഒരുപോലെ ചിന്തിപ്പിച്ച ഒന്നായിരുന്നു. ബാഹുബലിയുണ്ടാക്കിയ ബോക്സ് ഓഫീസ് റെക്കോർഡ് മറികടക്കാൻ മറ്റൊരു ഇന്ത്യൻ ചിത്രത്തിനും ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
#Baahubali2 [dubbed Hindi version] BENCHMARKS…
Crossed ₹ 50 cr: Day 2
₹ 100 cr: Day 3
₹ 150 cr: Day 4
₹ 200 cr: Day 6
₹ 250 cr: Day 8
₹ 300 cr: Day 10
₹ 350 cr: Day 12
₹ 400 cr: Day 15
₹ 450 cr: Day 20
₹ 475 cr: Day 24
₹ 500 cr: Day 34
India biz.— taran adarsh (@taran_adarsh) December 27, 2017
ആദ്യഭാഗത്തേക്കാൾ മികവു പുലർത്തിയ രണ്ടാം ഭാഗമായിരുന്നു ‘ബാഹുബലി: ദ കൺക്ലൂഷൻ’. പ്രഭാസ്, റാണാ, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ, സത്യരാജ് എന്നിവരുടെ ഒന്നിനൊന്നു മികച്ച പ്രകടനമാണ് രണ്ടാം ഭാഗത്തിൽ നമ്മൾ കണ്ടത്. പുരുഷനോളമോ പുരുഷനേക്കാളോ ശക്തയായ സ്ത്രീ കഥാപാത്രങ്ങളെ കൂടിയാണ് ‘ബാഹുബലി: ദ കൺക്ലൂഷൻ’ പ്രേക്ഷകനു കാണിച്ചു തന്നത്. 2017 ഏപ്രിൽ 28 നായിരുന്നു ‘ബാഹുബലി’ സീരിസിലെ അവസാനഭാഗമായ ‘ബാഹുബലി: ദ കൺക്ലൂഷൻ’ തിയേറ്ററുകളിലെത്തിയത്.