scorecardresearch

ബലി... ബലി...റാ ബലി...ബാഹുബലി...

ആദ്യ ഭാഗത്തേക്കാൾ വലുതും ഗംഭീരവുമായിരിക്കും ബാഹുബലി ദി കൺക്ളൂഷൻ

ആദ്യ ഭാഗത്തേക്കാൾ വലുതും ഗംഭീരവുമായിരിക്കും ബാഹുബലി ദി കൺക്ളൂഷൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
baahubali 2

പ്രേക്ഷകരുടെ ആകാംഷകൾക്ക് വീണ്ടും ആക്കം കൂട്ടി കൊണ്ട് ബാഹുബലി ദി കൺക്ളൂഷന്റെ മോഷൻ പോസ്റ്ററെത്തി. ശിവരാത്രി സമ്മാനമായാണ് ബാഹുബലി ടീം പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ആനയുടെ മസ്‌തകത്തിൽ ചവിട്ടി നിരായുധനായി നിൽക്കുന്ന ബാഹുബലിയാണ് പോസ്റ്ററിലുളളത്. നല്ല കട്ട കലിപ്പിലാണ് എന്തായാലും പുതിയ പോസ്റ്ററിൽ ബാഹുബലിയുളളത്. ആക്ഷൻ നിറഞ്ഞതായിരിക്കും രണ്ടാം വരവിൽ ബാഹുബലിയും ടീമുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

Advertisment

ഇന്ത്യൻ സിനിമയിലെ വിസ്‌മയങ്ങളിലൊന്നായിരുന്നു എസ്.എസ്. രാജമൗലിയൊരുക്കിയ ബാഹുബലി. ആദ്യ ഭാഗത്തേക്കാൾ വലുതും ഗംഭീരവുമായിരിക്കും ബാഹുബലി ദി കൺക്ളൂഷനെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

Advertisment

നേരത്തെ പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടി കൊണ്ട് വില്ല് കിലച്ച് നിൽക്കുന്ന ബാഹുബലി (പ്രഭാസ്)യുടെയും ദേവസേന (അനുഷ്‌ക ഷെട്ടി)യുടെയും പോസ്റ്ററെത്തിയിരുന്നു. കൂടുതൽ പ്രണയ സാന്ദ്രമായിരിക്കും ബാഹുബലിയെന്നാണ് ഈ പോസ്റ്റർ നൽകുന്ന സൂചന.

മഹിഷ്‌മതിയിലെ എന്ന കഥ പറഞ്ഞ ബാഹുബലിയുടെ ആദ്യ ഭാഗം ഒരുപാട് ചോദ്യങ്ങൾ ഉയർത്തികൊണ്ടാണവസാനിച്ചത്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നെന്ന ചോദ്യത്തിന്റെ ഉത്തരമായിരിക്കും ബാഹുബലിയുടെ രണ്ടാം ഭാഗം.

ഇതിന് മുൻപ് ബാഹുബലിയുടെയും ബല്ലാലദേവയുടെയും ആദ്യ ലുക്ക് പോസ്റ്ററുകളും പുറത്ത് വിട്ടിരുന്നു. വാളേന്തിയ ബാഹുബലിയുടെയും ഗദയുയർത്തി അങ്കകലിയുമായി നിൽക്കുന്ന ബല്ലാലദേവയുടെയും ചിത്രങ്ങളാണ് ആദ്യം പുറത്ത് വിട്ടത്.

ranadaggubat , baahubali

കൂടുതൽ പ്രണയം നിറഞ്ഞതും ആക്ഷൻ നിറഞ്ഞതുമായിരിക്കും ബാഹുഹലി ദി കൺക്ളൂഷനെന്നാണ് ഈ പോസ്റ്ററുകളെല്ലാം പറയുന്നത്.

Bahubali the Conclusion

പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ് എന്നിവരാണ് ബാഹുബലിയിൽ പ്രധാന അഭിനേതാക്കൾ. ഏപ്രിൽ 28 ന് ബാഹുബലിയും കൂട്ടരും തിയേറ്ററിലെത്തും.

Prabhas Anushka Shetty Ss Rajamouli Baahubali Rana Daggubatti Entertainment

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: