ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയതിനു ശേഷം ചിത്രത്തെ മാത്രമല്ല അതിലെ താരങ്ങളെയും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. പ്രത്യേകിച്ച് അമരേന്ദ്ര ബാഹുബലിയായ പ്രഭാസിനേയും ദേവസേനയായ അനുഷ്‌ക ഷെട്ടിയേയും. ഇവര്‍ ജീവിത്തിലും ഒന്നിച്ചെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും.

Anushka, Prabhas, Baahubali

ബാഹുബലി ഒന്നാം ഭാഗം തിയേറ്ററിലെത്തിയതിന് പിന്നാലെ പ്രഭാസ് അനുഷ്‌ക വിവാഹത്തെക്കുറിച്ചുള്ള വിവാഹ വാര്‍ത്തകളും പ്രചരിച്ച് തുടങ്ങിയിരുന്നു. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിനെക്കാള്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ പ്രണയ വാര്‍ത്തകളുടെ നിജസ്ഥിതിക്കായി കാത്തിരുന്നത്.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായി, ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ പോകുകയാണെന്നാണ് ഇന്ത്യാ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബറില്‍ വിവാഹ നിശ്ചയമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Prabhas, Anushka

പ്രഭാസ്-അനുഷ്‌ക പ്രണയ വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ട അതേ വേഗത്തിലാണ് പ്രഭാസിന് വേറെ വിവാഹം നിശ്ചയിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിക്കപ്പെട്ടത്. അതിന് പിന്നാലെ പ്രഭാസിന്റെ ഭാവി വധു എന്ന നിലയില്‍ സാരി ഉടുത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

പ്രഭാസ് അനുഷ്‌ക താര ജോഡികളെ ജീവിതത്തിലും ഒരുമിപ്പിക്കാന്‍ തീവ്ര ആഗ്രഹവുമായി നടക്കുന്ന ആരാധകര്‍ ഇവരുവരേയും പ്രനുഷ്‌ക എന്ന പേരില്‍ നേരത്തേ ഒരുമിപ്പിച്ചിരുന്നു. ഇരുവരുടേയും ചിത്രങ്ങളും വാര്‍ത്തകളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തി പ്രനുഷ്‌ക എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ ഒരു ഗ്രൂപ്പും സജീവമാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ