മോദിക്ക് കൈ കൊടുത്ത് പ്രഭാസ്

മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ നിന്നും രജനികാന്ത്, ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, അനുഷ്ക ശര്‍മ എന്നിവരും ഈ പദ്ധതിക്ക് പിന്തുണയുമായി എത്തിയിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വച്ഛതാ ഹീ സേവ’ എന്ന പദ്ധതിക്ക് പിന്തുണയുമായി ബാഹുബലി താരം പ്രഭാസ്. ഇന്ത്യയിലെ മുന്‍ നിര താരങ്ങളെല്ലാം തന്നെ ഇതിനോടകം ഈ പദ്ധതിക്ക് പിന്തുണ അറിയിചിട്ടുണ്ട്.

ഇന്ത്യയിലെ മാലിന്യ വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള ഈ പദ്ധതിക്ക് തന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും നാടിനെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു ദൌത്യമെന്നതിലുപരി ഒരു ശീലമാകണമെന്നും പ്രഭാസ് പറഞ്ഞു.

 

‘മഹാത്മാ ഗാന്ധിയുടെ ജന്മ ദിനം അടുത്ത് വരുന്ന ഈ സവിശേഷ വേളയില്‍, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന സ്വച്ഛ ഭാരത്‌ പദ്ധതിയുടെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ വെന്ന് പ്രഭാസ് തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു.

വൃത്തിയുള്ള ഇന്ത്യ എന്നത് താനും സ്വപ്നം കാണുന്ന ഒന്നാണെന്നും ഇന്ത്യയെ മാലിന്യ വിമുക്തമാക്കാന്‍ നാം കൂട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രഭാസ് ആഹ്വാനം ചെയ്തു.

ഇന്ത്യയിലെ എല്ലാ താരങ്ങള്‍ക്കും പ്രധാന മന്ത്രി നരേന്ദ്ര മോദി ഇത് സംബന്ധിച്ച കത്തുകള്‍ അയച്ചിരുന്നു. മലയാളത്തില്‍ നിന്നും മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴില്‍ നിന്നും രജനികാന്ത്, ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, അനുഷ്ക ശര്‍മ എന്നിവരും ഈ പദ്ധതിക്ക് പിന്തുണയുമായി എത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Baahubali star prabhaas extends support for narendra modis clean india campaign

Next Story
സുന്ദരിമാരുടെ കുടുംബത്തിലേക്ക് മറ്റൊരു സുന്ദരി കൂടി
The moderation of comments is automated and not cleared manually by malayalam.indianexpress.com