തെലുങ്കിലെ മികച്ച താരജോഡികളാണ് പ്രഭാസ്-അനുഷ്ക ഷെട്ടി. ഇരുവരും ഹിറ്റ് ചിത്രങ്ങളായ ബില്ല, മിർച്ചി എന്നിവയിൽ ഒന്നിച്ചഭിനയിച്ചതിലൂടെ ഇരുവരും മികച്ച ജോഡികളാണെന്ന് തെലുങ്ക് ആരാധകർ സമ്മതിച്ചു. പക്ഷേ ബാഹുബലി 2 പുറത്തിറങ്ങിയതിനുശേഷം ഇരുവരുടെയും ജോഡി പൊരുത്തം ഇന്ത്യയിലാകെയുളള ആരാധകർ ഒന്നടങ്കം അംഗീകരിച്ചു. പ്രഭാസ് അനുഷ്കയുമായി പ്രണയത്തിലാണെന്നും തനിക്കു വന്ന വിവാഹ ആലോചനകൾ വേണ്ടെന്നു വച്ചത് അനുഷ്കയ്ക്കു വേണ്ടിയാണെന്നും ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളിൽ നിറയാറുമുണ്ട്. ഗോസിപ്പുകൾ സത്യമാകട്ടെയെന്നും ചിലപ്പോഴൊക്കെ ആരാധകരും ആഗ്രഹിക്കാറുണ്ട്.

Anushka Shetty, rana Daggubati, prabhas

ബാഹുബലി 2 വിന്റെ പ്രമോഷന്റെ ഭാഗമായി ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുഷ്കയോട് ഒരു ആരാധിക വ്യത്യസ്തമായ ഒരു ചോദ്യം ചോദിച്ചു. ആരാണ് സെക്സിയർ- പ്രഭാസോ റാണയോ? ചോദ്യം കേൾക്കേണ്ട താമസം അനുഷ്കയുടെ മറുപടിയെത്തി. ”പ്രഭാസ്… റാണ എനിക്കെന്റെ സഹോദരനെപ്പോലെയാണ്. റാണയെന്നെ ബ്രദർ എന്നാണ് വിളിക്കാറ്. ഞാനും തിരിച്ച് ബ്രദർ എന്നാണ് വിളിക്കാറ്”. അമരേന്ദ്ര ബാഹുബലിയ്ക്കൊപ്പമുളള പ്രണയരംഗങ്ങളും മഹേന്ദ്ര ബാഹുബലിയുടെ അമ്മയായുളള രംഗങ്ങളും അഭിനയിക്കുക വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അനുഷ്ക ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.

That answer from #Sweety without even thinking for a second obviously #Prabhas is more sexier She said #Rana Is like Her Bro… Then what about #Prabhas ( SOMETHING SOMETHING ) . . @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics @prabhas_anushka_holics #Pranushka #prabhas #anushka #bahubali2 #uppalapatiprabhasraju #anushkashetty #darlingsweety #Darling #Sweety #prabhas_raju #anushkashetty #amarendrabaahubali #lovethem #prabhasanushka #Anushkaprabhas #Prabhasraju #prabhasrajuuppalapati #uppalapatiprabhas #uppalapatiprabhasraju #anushka #Anushkashettyprabhasraju #devasena #baahubalitheconclusion #baahubalithebiginning #epicmovie . .

A post shared by Anushka prabhas (@prabhas_anushka_holics) on

തെലുങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് അനുഷ്ക. ബാഹുബലി 2 വിനുശേഷം അനുഷ്ക അഭിനയിക്കുന്ന അടുത്ത തെലുങ്ക് ചിത്രമാണ് ഭാഗ്മതി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തുടങ്ങും.
Anushka Shetty, rana Daggubati, prabhasAnushka Shetty, rana Daggubati, prabhas

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ