ബാഹുബലി കണ്ടവരെല്ലാം ഒരിക്കലെങ്കിലും ഒന്നാഗ്രഹിച്ചു കാണും മഹിഷ്മതി വരെ ഒന്നു പോകാന്‍. എങ്കിലിനി വൈകിക്കേണ്ട. വേഗം വണ്ടി ഹൈദരാബാദിലേക്ക് വിട്ടോളൂ. 60 കോടി രൂപ ചെലവാക്കി റാമോജി റാവു ഫിലിംസിറ്റിയില്‍ നിര്‍മ്മിച്ച മഹിഷ്മതി അവിടെ തന്നെയുണ്ട്. വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിട്ടുമുണ്ട്.

All set for the #Baahubali2PreReleaseEvent!! Watch it live in 360 video! *link in bio

A post shared by Baahubali (@baahubalimovie) on

100 ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ് ഈ ‘മഹിഷ്മതി സാമ്രാജ്യം.’ 1250 രൂപയുടെ ജനറല്‍ ടിക്കറ്റെടുത്താല്‍ രാവിലെ ഒമ്പതു മണി മുതല്‍ 11.30 വരെ അവിടെ ചെലവഴിക്കാം. 2,349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഇത് ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിക്കിട്ടും. ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

സാബു സിറിലും സംഘവുമാണ് ബാഹുബലിക്കായി മഹിഷ്മതി രൂപകല്‍പ്പന ചെയ്തത്. ഇതിനായി 1500 സ്‌കെച്ചുകളാണ് ഉണ്ടാക്കിയത്.

Reminiscing about the days spent building the Kingdom of Mahishmati! #BaahubaliMemories #Baahubali

A post shared by Baahubali (@baahubalimovie) on

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ