ഫിറ്റ്‌നെസ്സ് ചാലഞ്ചിനു ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ് ഗ്രീന്‍ ചാലഞ്ച്. ചെടികള്‍ വച്ചു പിടിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഹരിതഹാരം’ എന്ന പേരില്‍ എംപിയും ടിആര്‍എസ് പാര്‍ട്ടി അംഗവുമായ കവിത കല്‍വകുണ്ടല ഇത് ആരംഭിച്ചത്.
തെലങ്കാന മുഖ്യമന്ത്രി, മുഹമ്മദ് മഹ്മൂദ് അലി, വെമുരി രാധാ കൃഷ്ണ, സൈന നെഹ്വാള്‍, എസ്.എസ് രാജമൗലി എന്നിവരെയാണ് കവിത വെല്ലുവിളിച്ചത്. ഒടുവില്‍ ബാഹുബലി സംവിധായകന്‍ കവിതയുടെ വെല്ലുവിളി ഏറ്റെടുത്തു.
Challenge accepted @RaoKavitha garu. Planted Banyan, Gulmohar and Neem saplings. And now, I nominate Pullela Gopichand garu, @KTRTRS garu, young directors @imvangasandeep, Nag Ashwin to take up the #HarithaHaram challenge. pic.twitter.com/J3iDZMIDKe
— rajamouli ss (@ssrajamouli) July 24, 2018
താന്‍ വെല്ലുവിളി ഏറ്റെടുത്ത കാര്യം അറിയിച്ചുകൊണ്ട് രാജമൗലി തന്നെയാണ് കഴിഞ്ഞദിവസം ഒരു ഫോട്ടോ ട്വീറ്റ് ചെയ്തത്. ആല്‍മരം, വാകമരം, വേപ്പുമരം എന്നിവയാണ് രാജമൗലി നട്ടു പിടിപ്പിച്ചത്. അവിടംകൊണ്ടു തീര്‍ന്നില്ല, പിന്നീടദ്ദേഹം നിരവധി പേരെ ഹരിതഹാരത്തിനായി വെല്ലുവിളിച്ചു. രാഷ്ട്രീയ നേതാവ് കെ.ടി രാമ റാവു, സംവിധായകനായ സന്ദീപ് റെഡ്ഡി വാങ്ക, നാഗ് അശ്വിന്‍ എന്നിവരെയാണ് ഗ്രീന്‍ ചാലഞ്ചിലേക്കായി രാജമൗലി വെല്ലുവിളിച്ചത്.
നിലവില്‍ രാംചരണ്‍ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് രാജമൗലി. ചിത്രത്തില്‍ നായികയായി സാമന്ത അഭിനയിക്കും എന്നായിരുന്നു നേരത്തേ അറിഞ്ഞിരുന്നത്. എന്നാല്‍ ചിത്രത്തിലേക്കുള്ള രാജമൗലിയുടെ ക്ഷണം സാമന്ത നിരസിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജമൗലിയോ അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട ആരോ ഔദ്യോഗികമായി സാമന്തയോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.