ശിവഗാമിയാകാൻ ശ്രീദേവി ചോദിച്ചത് 6 കോടിയോ?

രമ്യ കൃഷ്ണൻ 2.5 കോടി പ്രതിഫലം വാങ്ങിയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും റിപ്പോർട്ടുണ്ട്

remya krishnan, sridevi, bahubali 2

ബാഹുബലി 2 വിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവഗാമി. ആദ്യം ശിവഗാമിയാകാൻ സംവിധായകൻ എസ്.എസ്.രാജമൗലി സമീപിച്ചത് ശ്രീദേവിയെ ആയിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. ശ്രീദേവി വൻ പ്രതിഫലം ചോദിച്ചതിനാലാണ് രമ്യ കൃഷ്ണനെ തിരഞ്ഞെടുത്തതെന്നും വാർത്തകൾ വന്നിരുന്നു.

ശിവഗാമിയാകാൻ ശ്രീദേവി ആറു കോടി ചോദിച്ചതായാണ് പുതിയ വിവരം. അതേസമയം, രമ്യ കൃഷ്ണൻ 2.5 കോടി പ്രതിഫലം വാങ്ങിയാണ് ചിത്രത്തിൽ അഭിനയിച്ചതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ വാർത്തകളോട് ബാഹുബലി ടീമോ ശ്രീദേവിയോ പ്രതികരിച്ചിട്ടില്ല.

ശിവഗാമിയായി രാജമൗലി ആദ്യം പരിഗണിച്ചത് ശ്രീദവിയെ ആയിരുന്നു എന്ന വാർത്തകൾ വന്നതുമുതൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് നടക്കുന്നത്. ബാഹുബലി 2 വിൽ ശ്രീദേവി അഭിനയിക്കാതിരുന്നത് എന്നെ അതിശയപ്പെടുത്തിയെന്നായിരുന്നു ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. ബാഹുബലിയിൽ ശ്രീദേവി അഭിനയിച്ചിരുന്നുവെങ്കിൽ പ്രഭാസിനെക്കാളും കൂടുതൽ ശ്രദ്ധിക്കപ്പെടുമായിരുന്നെന്നും ഇംഗ്ലീഷ് വിംഗ്ലീഷ് കഴിഞ്ഞാൽ ശ്രീദേവിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമായിരുന്നു ശിവഗാമിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Baahubali 2 why sridevi refused to play sivagami asks ram gopal varma the answer be money

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com