ബാഹുബലി ദി കൺക്ളൂഷനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററുമെല്ലാം പുറത്തിറങ്ങി കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ ആകാംഷ ഒന്നു കൂടെ ഉയർത്തുന്ന ട്രെയിലർ മാത്രം പുറത്തിറങ്ങിയിട്ടില്ല. എന്ന് ട്രെയിലറെത്തുമെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമായെത്തിയിരിക്കയാണ് എസ്എസ് രാജമൗലി. മാർച്ച് പകുതിയോടെ ട്രെയിലർ പുറത്തിറങ്ങുമെന്നാണ് സംവിധായകൻ രാജമൗലി പറയുന്നത്.

“ചില സാങ്കേതിക പ്രശ്‌നങ്ങളാലാണ് ട്രെയിലർ വൈകുന്നത്. ട്രെയിലർ അതിന്റെ എഡിറ്റിംങ്ങ് ടേബിളിലാണ്. ചില ഷോട്ടുകൾ കൂടി ചേർക്കാനുണ്ട്. അതെല്ലാം ചേർത്ത് സൗണ്ട്‌ ട്രാക്കും മിക്‌സ് ചെയ്യാൻ രണ്ട് മൂന്ന് ദിവസങ്ങളെടുക്കും. ഇതിന് ശേഷമായിരിക്കും ട്രെയിലർ പുറത്തിറങ്ങുക. ഏതാണ്ട് മാർച്ച് പകുതിയോടെ ട്രെയിലർ എത്തും.”- ഒരഭിമുഖത്തിൽ രാജമൗലി പറഞ്ഞു.

ബാഹുബലി ദി കൺക്ളൂഷന്റെ ട്രെയിലർ പണിപ്പുരയിലാണെന്ന് ഡിഒപി സെന്തിൽ കുമാർ അറിയിച്ചു. അന്നപൂർണ സ്റ്റുഡിയോയിൽ നിന്നുളള ചിത്രങ്ങളും സെന്തിൽ കുമാർ ട്വിറ്ററിൽ പങ്ക് വെച്ചിട്ടുണ്ട്.

Baahubali team

കടപ്പാട്: ട്വിറ്റർ

പ്രേക്ഷകർ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം വരവിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന വലിയൊരു ചോദ്യം ഉയർത്തിയാണ് ബാഹുബലിയുടെ ആദ്യ ഭാഗം അവസാനിക്കുന്നത്.

Bahubali the Conclusion

പ്രതീക്ഷകൾ കൂട്ടി കൊണ്ട് ബാഹുബലി ദി കൺക്ളൂഷന്റെ പോസ്റ്ററുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. വാളേന്തി നിൽക്കുന്ന ബാഹുബലി(പ്രഭാസ്)യുടെയും കൈയ്യിൽ ഗദയേന്തിയ ബല്ലാലദേവയുടെയും പോസ്റ്ററുകളാണ് ആദ്യം പുറത്തിറങ്ങിയത്. വില്ല് കുലച്ച് നിൽക്കുന്ന ബാഹുബലിയും ദേവസേന(അനുഷ്‌ക ഷെട്ടി)യുടെയും പോസ്റ്റർ ബാഹുബലി ടീം പുറത്ത് വിട്ടിരുന്നു. ബാഹുബലിയുടെ മോഷൻ പോസ്റ്ററും പുറത്ത് വിട്ടിരുന്നു.
baahubali 2

പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ് എന്നിവരാണ് ബാഹുബലിയിൽ പ്രധാന അഭിനേതാക്കൾ.ഏപ്രിൽ 28 ന് ബാഹുബലി ദി കൺക്ളൂഷൻ തിയറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ