കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ഇതുവരെ ഒരാൾക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ബാഹുബലി ദി കൺക്ലൂഷന്റെ ആകാംഷ കൂട്ടി കൊണ്ട് ഒരുപാട് പോസ്റ്റർ വന്നു, ടീസർ വന്നു, എന്തിന് കട്ടപ്പയായി അഭിനയിക്കുന്ന സത്യരാജുമായുളള അഭിമുഖം വരെ വന്നു. എന്നിട്ടും പക്ഷേ ആ വലിയ ചോദ്യമിപ്പോഴും ചോദ്യമായി തന്നെ അവശേഷിക്കുകയാണ്.

ബാഹുബലിയുടെ രണ്ടാമത്തെ ഭാഗത്തിന്റെ വളരെ രസകരമായ ഒരു പോസ്റ്റർ കൂടി പുറത്ത് വന്നിരിക്കുകയാണ്. കട്ടപ്പയും ബാഹുബലിയുമാണ് പോസ്റ്ററിലുളളത്. ട്വിറ്ററിലൂടെയാണ് ബാഹുബലി പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. കുഞ്ഞു ബാഹുബലിയെ കൈകളിലെടുത്ത് നിൽക്കുന്ന കട്ടപ്പയാണ് പോസ്റ്ററിലുളളത്. എന്നാൽ ആ ചിത്രത്തിന് തൊട്ടു താഴെ പ്രേക്ഷകർക്ക് ഇതുവരെ ഉത്തരം കിട്ടാത്ത ആ ചോദ്യം കാണിക്കുന്ന ചിത്രവുമുണ്ട്. കട്ടപ്പയുടെ വാളിനാൽ കുത്തേൽക്കപ്പെടുന്ന ബാഹുബലിയുടെ ഒരിക്കലും മറക്കാനാവാത്ത ചിത്രം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നെന്ന ചോദ്യത്തിന്റെ ഉത്തരമായിരിക്കും ബാഹുബലിയുടെ രണ്ടാം ഭാഗം.

പ്രേക്ഷകരുടെ ആകാംഷകൾക്ക് ആക്കം കൂട്ടി കൊണ്ട് നേരത്തെ ബാഹുബലി ദി കൺക്ളൂഷന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.
ആനയുടെ മസ്‌തകത്തിൽ ചവിട്ടി നിരായുധനായി നിൽക്കുന്ന ബാഹുബലിയാണ് പോസ്റ്ററിലുളളത്. നല്ല കട്ട കലിപ്പിലാണ് എന്തായാലും പുതിയ പോസ്റ്ററിൽ ബാഹുബലിയുളളത്. ആക്ഷൻ നിറഞ്ഞതായിരിക്കും രണ്ടാം വരവിൽ ബാഹുബലിയും ടീമുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ഇന്ത്യൻ സിനിമയിലെ വിസ്‌മയങ്ങളിലൊന്നായിരുന്നു എസ്.എസ്. രാജമൗലിയൊരുക്കിയ ബാഹുബലി. ആദ്യ ഭാഗത്തേക്കാൾ വലുതും ഗംഭീരവുമായിരിക്കും ബാഹുബലി ദി കൺക്ളൂഷനെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു.

നേരത്തെ പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടി കൊണ്ട് വില്ല് കിലച്ച് നിൽക്കുന്ന ബാഹുബലി (പ്രഭാസ്)യുടെയും ദേവസേന (അനുഷ്‌ക ഷെട്ടി)യുടെയും പോസ്റ്ററെത്തിയിരുന്നു. കൂടുതൽ പ്രണയ സാന്ദ്രമായിരിക്കും ബാഹുബലിയെന്നാണ് ഈ പോസ്റ്റർ നൽകുന്ന സൂചന. ഇതിന് മുൻപ് ബാഹുബലിയുടെയും ബല്ലാലദേവയുടെയും ആദ്യ ലുക്ക് പോസ്റ്ററുകളും പുറത്ത് വിട്ടിരുന്നു. വാളേന്തിയ ബാഹുബലിയുടെയും ഗദയുയർത്തി അങ്കകലിയുമായി നിൽക്കുന്ന ബല്ലാലദേവയുടെയും ചിത്രങ്ങളാണ് ആദ്യം പുറത്ത് വിട്ടത്.

ranadaggubat , baahubali

കൂടുതൽ പ്രണയം നിറഞ്ഞതും ആക്ഷൻ നിറഞ്ഞതുമായിരിക്കും ബാഹുഹലി ദി കൺക്ളൂഷനെന്നാണ് ഈ പോസ്റ്ററുകളെല്ലാം പറയുന്നത്.

Bahubali the Conclusion

പ്രഭാസ്, റാണ ദംഗുബട്ടി, തമന്ന, അനുഷ്‌ക ഷെട്ടി, സത്യരാജ് എന്നിവരാണ് ബാഹുബലിയിൽ പ്രധാന അഭിനേതാക്കൾ. ഏപ്രിൽ 28 ന് ബാഹുബലിയും കൂട്ടരും തിയേറ്ററിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ