ബാഹുബലി ചിത്രം തന്റെ താരമൂല്യം ഉയർത്തിയതായി നടൻ റാണ ദഗ്ഗുബട്ടി. സിനിമയോടുളള എന്റെ സമീപനം വളരെ വ്യത്യസ്തമാണ്. ബാഹുബലി ആദ്യ ഭാഗത്തെക്കാൾ പ്രയാസമേറിയതായിരുന്നു രണ്ടാം ഭാഗത്തിൽ അഭിനയിക്കുക എന്നത്. അതിലും ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചിത്രത്തിലെ യുദ്ധരംഗങ്ങൾ അഭിനയിച്ചപ്പോഴാണെന്ന് റാണ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..

”ഇപ്പോൾ നിരവധി ചിത്രങ്ങൾ എന്നെ തേടി വരുന്നുണ്ട്. എന്നാൽ മുൻപത്തെപ്പോലെ ഇപ്പോൾ ചിത്രങ്ങൾ സ്വീകരിക്കുക എളുപ്പമല്ല. ജനങ്ങൾ എന്നിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നുണ്ട്. ബാഹുബലി പോലെ വലിയൊരു ടീമിനൊപ്പം പ്രവർത്തിക്കുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ പഠിക്കാനാകും. രാജമൗലി തുടങ്ങി പ്രഭാസ് വരെ ഓരോരുത്തർക്കും അവരവരുടേതായ വൈദഗ്ധ്യമുണ്ട്. അവരോടൊപ്പം ചേർന്നിട്ട് അഞ്ചു വർഷമായി. അവരിൽനിന്നും നിരവധി കാര്യങ്ങൾ പഠിച്ചു. ബാഹുബലി ടീമിൽനിന്നും പഠിച്ച കാര്യങ്ങൾ ഇനിയുളള തന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കും”.

”തെലുങ്കിലെ പൊളിറ്റിക്കൽ ത്രില്ലറാണ് എന്റെ അടുത്ത ചിത്രം. അതിന്റെ ഷൂട്ടിങ് ഉടൻ തുടങ്ങും. ഓഗസ്റ്റിലായിരിക്കും ചിത്രം പുറത്തിറങ്ങുക. ഇതിനു പുറമേ പ്രണയത്തെ ആസ്പദമാക്കിയുളള ഒരു ചിത്രത്തിലും അഭിനയിക്കുന്നുണ്ട്”- റാണ പറഞ്ഞു.

എസ്.എസ്.രാജമൗലിയുടെ ബാഹുബലിയിൽ ബല്ലാല ദേവ എന്ന കഥാപാത്രത്തെയാണ് 32 കാരനായ റാണ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ