ഹൈദരാബാദിൽ സിനിമാ പ്രവർത്തകർക്കായി ഒരുക്കിയിരുന്ന ബാഹുബലി 2 വിന്റെ പ്രീമിയർ ഷോ ഉപേക്ഷിച്ചു. ബോളിവുഡ് നടൻ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്നാണിത്. വിനോദ് ഖന്നയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയർ ഷോ വേണ്ടെന്നു വച്ചത്.

Read More: നടനും മുൻ കേന്ദ്ര മന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു

വിനോദ് ഖന്നയ്ക്ക് ആദരവ് നൽകുന്നതിന്റെ ഭാഗമായി ഇന്നു രാത്രി ഹൈദരാബാദിൽ നടത്താനിരുന്ന ബാഹുബലി 2 വിന്റെ പ്രീമിയർ ഷോ ബാഹുബലി ടീം റദ്ദാക്കിയതായി കരൺ ജോഹറാണ് തന്റെ ട്വിറ്റർ പേജിലൂടെ അറിയിച്ചത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസാണ് ബാഹുബലി 2 വിന്റെ കോ-പ്രൊഡ്യൂസേഴ്സ്.

Read More: വിനോദ് ഖന്നയുടെ പ്രതിഭ നിറഞ്ഞ കഥാപാത്രങ്ങൾ

സൗത്ത് ഇന്ത്യൻ താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കും വേണ്ടിയായിരുന്നു പ്രീമിയർ ഷോ ഒരുക്കിയിരുന്നത്. രണ്ടു സിനിമാ മേഖലയിൽനിന്നും നിരവധി പ്രമുഖർ സിനിമ കാണാൻ എത്തുമെന്നും വിവരം ഉണ്ടായിരുന്നു. ഏവരും ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി ദ് കൺക്ലൂഷൻ. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Read More: വിനോദ് ഖന്നയുടെ അപൂർവ ചിത്രങ്ങൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ